ന്യൂഡൽഹി: ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിനിെൻറ വസതിയിൽ സി.ബി.െഎ റെയ്ഡ്. പൊതുമരാമത്ത് വകുപ്പിെൻറ നിർമാണ പ്രവർത്തനങ്ങൾക്ക് ജോലിക്കാരെ വാടകക്കെടുത്തതുമായി ബന്ധപ്പെട്ടാണ് സി.ബി.െഎ പരിശോധന നടത്തിയത്. 24 ജോലിക്കാരെ വാടകക്കെടുത്തതായുള്ള കരാർ സുതാര്യമല്ലെന്നാണ് സി.ബി.െഎയുടെ ആരോപണം.
പി.ഡബ്ല്യു.ഡിയിലെ മറ്റ് ഉദ്യോഗസ്ഥരുടെ വീടുകളിലും സ്വകാര്യ വ്യക്തികളുടെ വീടുകളിലുമടക്കം അഞ്ചു സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടന്നുവെന്ന് അധികൃതർ അറിയിച്ചു. പി.ഡബ്ല്യു.ഡി പദ്ധതികൾക്കായി ആർക്കിെടക്ടുകളെ വാടകക്കെടുത്തതിൽ നിയമലംഘനം ആരോപിച്ച് സത്യേന്ദ്ര ജെയിനിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റെയ്ഡ് പൂർത്തിയായ ഉടൻ തന്നെ പ്രധാനമന്ത്രിയെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്താണ് വേണ്ടതെന്നായിരുന്നു െകജ്രിവാളിെൻറ ട്വീറ്റ്. ആം ആദ്മി മന്ത്രിമാരിൽ ജനങ്ങൾക്ക് സംശയം ജനിപ്പിക്കാനും പ്രവർത്തനങ്ങൾ തടയാനും കേന്ദ്ര സർക്കാർ സി.ബി.െഎയെ കരുവാക്കുകയാണെന്ന് ആപ് നേതാക്കൾ ആരോപിച്ചു. സി.ബി.െഎ റെയ്ഡ് നടത്തി തങ്ങളെ അപമാനിക്കുകയാെണന്നും ഒരു റെയ്ഡിലും ഇതുവരെയും ഒന്നും കണ്ടെത്താൻ സി.ബി.െഎക്ക് സാധിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.