ജെ.എൻ.യു സംഘർഷം: കോടതി ഉത്തരവില്ലാതെ ചാറ്റ്​ വിവരങ്ങൾ കൈമാറാനാവില്ലെന്ന്​ ഗൂഗ്​ൾ

ന്യൂഡൽഹി: കോടതി ഉത്തരവില്ലാതെ ചാറ്റ്​ വിവരങ്ങൾ കൈമാറാനാകില്ലെന്ന്​ ഡൽഹി പൊലീസിനോട്​ ഗൂഗ്​ൾ. ജെ.എൻ.യു സംഘർഷവുമായി ബന്ധപ്പെട്ട്​​ 33 പേരുടെ ചാറ്റ്​ വിവരങ്ങളാണ്​ ഡൽഹി പൊലീസ്​ തേടിയത്​. രണ്ട്​ വാട്​സാപ്പ്​ ഗ്രൂപ്പികളിൽ അംഗമായവരുടെ വിവരങ്ങളാണ്​ തേടിയത്​.

യുണിറ്റി എഗൈൻസ്​റ്റ്​ ലെഫ്​റ്റ്​, ഫ്രണ്ട്​സ്​ ഓഫ്​ ആർ.എസ്​.എസ്​ എന്നീ വാട്​സാപ്പ്​​ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ചാറ്റ്​ വിവരങ്ങളാണ്​ പൊലീസ്​ ആവശ്യപ്പെട്ടത്​​. വാട്​സാപ്പിനും ഗൂഗ്​ളിനും ഇതുമായി ബന്ധപ്പെട്ട്​ ഡൽഹി പൊലീസ്​ കത്തയച്ചിരുന്നു. ഇതിൽ ഗൂഗ്​ളി​െൻറ മറുപടിയാണ്​ ഇപ്പോൾ പുറത്ത്​ വന്നിരിക്കുന്നത്​.

2020 ജനുവരി അഞ്ചിനാണ്​ ജെ.എൻ.യുവിൽ സംഘർഷമുണ്ടായത്​. മാസ്​ക്​ ധരിച്ചെത്തിയ നൂറോളം പേർ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ അക്രമം അഴിച്ചു വിടുകയായിരുന്നു. സംഭവത്തിൽ അധ്യാപകർ ഉൾ​പ്പടെ 36 ​പേർക്ക്​ പരിക്കേറ്റിരുന്നു. കേസുമായി ബന്ധപ്പെട്ട്​ ഇതുവരെ ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ല.  

Tags:    
News Summary - Delhi Police Probe in 2020 JNU Violence Hits Roadblock, Google Denies Disclosing Chats Without Court Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.