ന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ പൗരത്വ സമരത്തിെൻറ നേതൃനിരയിലുണ്ടായിരുന്ന ജാമിഅ കോഓഡിനേഷന്‍ കമ്മിറ്റി അംഗവും ഡല്‍ഹിയില എസ്.ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാല്‍ തൻഹയെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഡൽഹി അക്രമവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെടുന്നത് തടയൽ നിയമമനുസരിച്ചാണ് ആസിഫ് തൻഹക്കെതിരെയുള്ള നടപടി. പൊലീസ് നേരത്തേ ചോദ്യംചെയ്തു വിട്ടയച്ച ജാമിഅയിലെ വിദ്യാര്‍ഥി നേതാവാണ് ആസിഫ് തന്‍ഹ. തൻഹക്ക് പുറമെ ചാന്ദ് ബാഗിൽ നിന്ന് ശദബ് എന്നയാളെയും സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഇരുവരേയും നേരത്തേ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ജാമിഅ സമര സമിതിയില്‍ ആസിഫിനൊപ്പം ഉണ്ടായിരുന്ന ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗാറിനെയും പൂര്‍വ വിദ്യാര്‍ഥി ശഫീഉര്‍റഹ്മാനെയും അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. ജാമിഅയിലെ പൗരത്വ സമരത്തില്‍ മാത്രം ഉണ്ടായിരുന്ന ആസിഫിനെ ഡല്‍ഹി വര്‍ഗീയാക്രമണ കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസ് സ്പെഷൽ സെൽ ശനിയാഴ്ച രാത്രി അബുല്‍ ഫസല്‍ എന്‍ക്ളേവില്‍ താമസിക്കുന്ന വീട്ടിലെത്തി കസ്റ്റഡിയിലെടുത്തിരുന്നു.
അപ്പോൾ തന്നെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വാങ്ങിയ ആസിഫിനെ ചാണക്യപുരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്കാണ് ആദ്യം കൊണ്ടുപോയത്. അതിനുശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ഞായറാഴ്ച തിഹാര്‍ ജയിലിലേക്ക് അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.