ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർഥികളെ താമസിക്കുന്ന മുറികളിൽനിന്നും അർധരാത്രിയിൽ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. വിദ്യാർഥികളുടെ മൊബൈൽ ഫോൺ, ലാപ്ടോപ് അടക്കമുള്ളവ പൊലീസ് എടുത്തുകൊണ്ടു പോയി.
എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു അടക്കമുള്ള നേതാക്കളുടെ ഇടപെടലിന് പിന്നാലെയാണ് മണിക്കൂറുകൾക്ക് ശേഷം പൊലീസ് വിദ്യാർഥികളെ വിട്ടയച്ചത്. നിരോധിത സംഘടനകളുമായി ബന്ധം ചോദിച്ചായിരുന്നു മുസ്‍ലിം വിദ്യാർഥികൾക്കെതിരെ പൊലീസ് അതിക്രമം. മലയാളി വിദ്യാർഥികൾക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിഷയത്തിൽ കൃത്യമായ വിശദീകരണം വേണമെന്നും ഇനി വിദ്യാർഥികൾക്കുനേരെ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവരുത് എന്നും ആവശ്യപ്പെട്ട് പി.വി. അഹമ്മദ് സാജുവിന്റെ നേതൃത്വത്തിൽ പ്രതിനിധിസംഘം വിദ്യാർഥികൾക്കൊപ്പം ഡൽഹി മൽക്ക ഗഞ്ച് സബ്‌സി മണ്ഡി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുമായി ചർച്ചനടത്തി
സംഭവം വിദ്യാർഥികളുടെ സുരക്ഷയെയും അവകാശങ്ങളെയും കുറിച്ച് ആശങ്കകൾ ഉയർത്തുന്നു എന്നും പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളിൽനിന്നും കേരളത്തിൽനിന്നുമുള്ള വിദ്യാർഥികളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും അനാവശ്യമായ ഭയപ്പെടുത്തലിൽനിന്ന് അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള അടിയന്തര ഇടപെടലുകൾ വേണമെന്നും സംഘം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.