ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മുൻ ജലവിഭവ മന്ത്രി കപിൽ മിശ്ര ഉന്നയിച്ച അഴിമതി ആരോപണം ഡൽഹി പൊലീസ് അന്വേഷിക്കും. കപിൽ മിശ്ര നൽകിയ പരാതി ഡൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജൽ തിങ്കളാഴ്ച ഡൽഹി െപാലീസിന് കീഴിലുള്ള അഴിമതിവിരുദ്ധ സേനക്ക് കൈമാറി. ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും ഗവർണർ ആവശ്യപ്പെട്ടു. തെൻറ കൈയിലുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയതായി തിങ്കളാഴ്ച രാവിലെ അഴിമതി വിരുദ്ധ സേനയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കണ്ട കപിൽ മിശ്ര പറഞ്ഞു. കെജ്രിവാളിനോട് നുണപരിശോധനക്ക് തയാറാവാൻ വെല്ലുവിളിച്ച മിശ്ര മുഴുവൻ മന്ത്രിമാരുടേയും ഫയലുകളും കരാറുകളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.
ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന വാട്ടർ ടാങ്ക് പദ്ധതിയിൽ 400 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട് ആരോഗ്യ-െപാതുമരാമത്ത് മന്ത്രി സത്യേന്ദ്ര ജയിൻ കെജ്രിവാളിന് രണ്ടുകോടി കൈക്കൂലി നൽകുന്നത് കണ്ടതായും ബന്ധുവിെൻറ 50 കോടി വരുന്ന അനധികൃത ഭൂമിയിടപാട് കെജ്രിവാൾ നിയമാനുസൃതമാക്കിയെന്നുമായിരുന്നു മിശ്രയുടെ ആരോപണം. ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്നതിലെ പിഴവുകളുടെ പേരിൽ ശനിയാഴ്ച മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് അദ്ദേഹം ആരോപണവുമായി രംഗത്തുവന്നത്. അതേസമയം, മിശ്രക്കു പിന്നിൽ കളിക്കുന്നത് ബി.ജെ.പിയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
അഴിമതിയിൽപ്പെട്ട കെജ്രിവാൾ രാജിവെക്കണമെന്ന് കോൺഗ്രസും ബി.ജെ.പിയും തിങ്കളാഴ്ചയും ആവശ്യപ്പെട്ടു. നജീബ് ജങ് ലഫ്റ്റനൻറ് ഗവർണറായിരുന്നേപ്പാൾ ഡൽഹി സർക്കാറിെനതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച ശുംഗ്ലു കമീഷൻ റിേപ്പാർട്ടിനുമേൽ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് ഡൽഹി അധ്യക്ഷൻ അജയ് മാക്കൻ പറഞ്ഞു. പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചതായും അജയ് മാക്കൻ വ്യക്തമാക്കി. കെജ്രിവാളിനെതിരെ നടപടിയെടുക്കണമെന്ന് തിങ്കളാഴ്ച ലഫ്റ്റനൻറ് ഗവർണറെ കണ്ട് ആവശ്യപ്പെട്ടതായി ബി.ജെ.പി നേതാവ് വിജേന്ദ്ര ഗുപ്തയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.