ന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡല്‍ഹിയിൽ നടന്ന വംശീയാതിക്രമത്തിൽ ആക്രമികൾക്കൊപ്പം ചേർന്ന് പൊലീസ് കല്ലെറിയുന്നതടക്കമുള്ള വിഡിയോ തെളിവുമായി ഡൽഹി സർക്കാർ. പൊലീസ് ക്രൂരതയുടെ ഏഴു വിഡിയോകളാണ് ഡൽഹി ആഭ്യന്തര വകുപ്പ് ഒക്ടോബർ അഞ്ചിന് പുറത്തുവിട്ടത്.
വിഡിയോകളിൽ പലതും നേരത്തെ പുറത്തുവന്നതാണെങ്കിലും ഒൗദ്യോഗികമായി പുറത്തുവിട്ടതോടെ പ്രതിരോധത്തിലായ പൊലീസ് രണ്ടു ദിവസത്തിന് ശേഷം വിശദീകരണവുമായി രംഗത്തുവന്നു. സംഭവത്തിലെ മൂന്നു വിഡിയോകളിൽ നടപടിയെടുത്തുവെന്നും മറ്റുള്ളവ പരിേശാധിച്ചുവരുകയാണെന്നുമാണ് നോർത്ത് ഇൗസ്റ്റ് ഡി.സി.പിയുടെ വിശദീകരണം.
ആക്രമികളോട് ചേർന്ന് പൊലീസ് ഒരു വിഭാഗത്തിനെതിരെ കല്ലെറിയുന്നത്, മുട്ട എറിയുന്നത്, മർദിച്ചവശരാക്കി ദേശീയ ഗാനം ചൊല്ലിപ്പിക്കുന്നത്, അക്രമത്തിന് പ്രേരിപ്പിക്കുന്നത് തുടങ്ങിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വിഡിയോകളിൽ പൊലീസുകാരുടേയും ആക്രമികളുടേയും മുഖം വ്യക്തമായി കാണുന്നുണ്ട്. കൂടാതെ, പൊലീസ് ആക്രമികൾക്ക് കൂട്ടുനിന്നത് എവിടെയാണെന്ന് വ്യക്തമാകുന്ന രീതിയിൽ വിഡിയോയിൽ പൊലീസ് ഒൗട്ട്പോസ്റ്റ്, സമീപത്തെ കടകളുടെ പേരും സ്ഥലവും എല്ലാം തിരിച്ചറിയാം. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിെൻറ പ്രത്യേക സംഘം അന്വേഷണം നടത്തിവരുകയാണെന്നും ഓരോ ദൃശ്യങ്ങളുടെയും കൃത്യമായ സ്ഥലവും തീയതിയും സമയവും ഉറപ്പിച്ച ശേഷം ഇവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
െപാലീസ് അതിക്രമത്തിൽ 24കാരനായ ഫൈസാൻ എന്ന യുവാവ് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.