ഡൽഹി ചുട്ടുപൊള്ളുന്നു; ചൊവ്വാഴ്ച രേഖപ്പെടുത്തിയത് റെക്കോഡ് താപനില

ന്യൂഡൽഹി: 18 വർഷത്തിനിടെ ഡൽഹിയിൽ ഏറ്റവും ചൂടേറിയ ദിനമായിരുന്നു ചൊവ്വാഴ്ച. സഫ്ദർജങ് ഒബ്സർവേറ്ററിയിൽ 46 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ പാലം ഒബ്സർവേറ്ററിയിൽ  47.6 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ഇതിനുമുൻപ് 2002 മെയ് 19നാണ് സഫ്ദർജങ് ഒബ്സർവേറ്ററിയിൽ ഈ താപനില രേഖപ്പെടുത്തിയത്. 

ലോധി റോഡിയേലും ആയ നഗറിലേയും കാലാവസ്ഥ കേന്ദ്ര കേന്ദ്രങ്ങളിലും ചൊവ്വാഴ്ച റെക്കോഡ് താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

രണ്ട് ദിവസത്തേക്ക് ചില സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും 45 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടുമെന്നായിരുന്നു പ്രവചനം. അടുത്ത രണ്ടുമൂന്ന് ദിവസങ്ങളിലും ഇതിനോട് സമാനമായ രീതിയിലായിരിക്കും അന്തരീക്ഷ താപനില എന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന സൂചന. 

Tags:    
News Summary - Delhi Records Hottest May Day Since 2002 Amid Severe Heatwave-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.