സാരി ധരിച്ചെത്തിയ യുവതിക്ക്​ പ്രവേശനം നിഷേധിച്ച റസ്റ്ററന്‍റിന്​ ലൈസൻസില്ലെന്ന്​ കണ്ടെത്തൽ

ന്യൂഡൽഹി: സാരി ധരിച്ചെത്തിയ യുവതിക്ക്​ പ്രവേശനം നിഷേധിച്ച ഡൽഹിയിലെ റസ്റ്ററന്‍റിന്​ ലൈസൻസില്ലെന്ന്​ കണ്ടെത്തൽ. തുടർന്ന്​ സൗത്ത്​ ഡൽഹി മുൻസിപ്പൽ കോർപറേഷൻ റസ്റ്ററന്‍റിന്​ നോട്ടീസ്​ നൽകി. ഇതിന്​ പുറമേ റസ്റ്ററന്‍റ്​ വൃത്തിഹീനമായാണ്​ കാണപ്പെട്ടതെന്നും കോർപറേഷൻ അറിയിച്ചു.

അൻഡ്രൂസ്​ ഗഞ്ചിലെ അൻസാൽ പ്ലാസയിലെ അക്വില റസ്റ്ററന്‍റിനാണ്​ നോട്ടീസ്​ നൽകിയതെന്ന്​ മേയർ മുകേഷ്​ സുര്യൻ പറഞ്ഞു. സെപ്​തംബർ 24നാണ്​ നോട്ടീസ്​ നൽകിയത്​. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ്​ റസ്റ്ററന്‍റിന്​ നോട്ടീസില്ലെന്ന്​ കണ്ടെത്തിയത്​.കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ റസ്റ്ററന്‍റ്​ സീൽ ചെയ്യുന്നതുൾപ്പടെയുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോകുമെന്നും കോർപറേഷൻ അറിയിച്ചു.

റസ്റ്ററന്‍റ്​ താൽക്കാലികമായി അടപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്​തമാക്കി. സാരി ധരിച്ചെത്തിയ യുവതിക്ക്​ പ്രവേശനം നിഷേധിച്ചതോടെയാണ്​ ഡൽഹിയിലെ അക്വില റസ്റ്ററന്‍റ്​ വിവാദത്തിലായത്​. വിഡിയോയിലൂടെയാണ്​ യുവതി തനിക്ക്​ അക്വിലയിൽ പ്രവേശനം നിഷേധിച്ചുവെന്നും ജീവനക്കാർ മോശമായി പെരുമാറിയെന്നും ആരോപിച്ച്​ രംഗത്തെത്തിയത്​. 

Tags:    
News Summary - Delhi restaurant that 'denied' entry to woman in saree asked to shut by SDMC over licence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.