ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർത്ത 18 പേർക്കെതിരെ രാജ്യേദ്രാഹക്കുറ്റം ചുമത്തി കേസെടുക്കാൻ പൊലീസിന് ഡൽഹി സർക്കാറിൻെറ അനുമതി. ജെ.എൻ.യു വിദ്യാർഥികളായ ഷർജീൽ ഇമാം, നതാഷ നർവാൾ, ദേവാംഗന കാലിത, മുൻ ജെ.എൻ.യു വിദ്യാർഥികളായ ഉമർ ഖാലിദ്, പ്രദേശിക രാഷ്ട്രീയ നേതാക്കളായ താഹിർ ഹുസൈൻ, ഇസ്രത് ജഹാൻ തുടങ്ങിയവർക്കെതിരെ രാജ്യേദ്രാഹവും ക്രിമിനൽ ഗൂഡാലോചനയും ചുമത്തി കേസെടുക്കാനാണ് അനുമതി.
നവംബർ 22നാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനും മറ്റുള്ളവർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത്. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ പൊലീസിന് അനുമതി ലഭിച്ചിരുന്നില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനും വിചാരണ ആരംഭിക്കുന്നതിനും ഡൽഹി സർക്കാറിൻെറ അനുമതി ലഭിക്കണമായിരുന്നു. െസപ്റ്റംബർ പകുതിയോടെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ അനുമതി ആവശ്യപ്പെട്ട് പൊലീസ് ഡൽഹി സർക്കാറിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ യു.എ.പി.എ ചുമത്താൻ മാത്രമാണ് സർക്കാർ അനുമതി നൽകിയത്. രാജ്യേദ്രാഹക്കുറ്റം ചുമത്താൻ അനുമതി നൽകിയിരുന്നില്ല.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ഫെബ്രുവരിയിൽ നടന്ന കലാപത്തിൽ 50 ഓളം പേർ കൊല്ലപ്പെടുകയും 400ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രഥമദൃഷ്ട്യ പ്രതികൾ രാജ്യദ്രോഹക്കുറ്റവും ഗൂഡാലോചന കുറ്റവും നടത്തിയതായി ശ്രദ്ധയിൽപ്പെട്ടുവെന്ന് പൊലീസ് അനുമതി നൽകിയുള്ള കത്തിൽ ഡൽഹി പൊലീസ് പറയുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.