ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ, വായുമലിനീകരണം രൂക്ഷമായി തുടരുന്നു. അടിയന്തര ഘട്ടത്തിന് സമാനമായ സാഹചര്യമാണ് ഡൽഹിയിലുള്ളതെന്ന് തിങ്കളാഴ്ച സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മലിനീകരണം കുറക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
മൂടൽമഞ്ഞ് കാരണം തിങ്കളാഴ്ച എട്ടും ചൊവ്വാഴ്ചത്തെ നാലും ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. 69 ട്രെയിനുകള്‍ മണിക്കൂറുകളാണ് വൈകിയത്. 22 ട്രെയിനുകള്‍ പുനഃക്രമീകരിച്ചു. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഡൽഹി സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ പുതിയ ഹരജി നല്കി. വനിതകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഇളവ് നല്കി പദ്ധതി നൽകണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ട്രൈബ്യൂണലിനെ സമീപിച്ചത്. ആര്‍ക്കും ഇളവ് നൽകാനാവില്ല എന്നായിരുന്നു ട്രൈബ്യൂണലിെൻറ നിലപാട്. ഹരജി ചൊവ്വാഴ്ച ട്രൈബ്യൂണൽ പരിഗണിക്കും.
അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനും ഡല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോട്ടീസയച്ചു. പൊടിയില്‍നിന്നും വൈക്കോല്‍ കത്തിച്ചും ഉണ്ടാകുന്ന മലിനീകരണം സംബന്ധിച്ചു നല്കിയ ഹരജിയിലാണ് നടപടി. മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ തിങ്കളാഴ്ച തുറന്നു. മലിനീകരണം രൂക്ഷമാവുകയും സ്കൂൾ തുറന്നുപ്രവർത്തിക്കുകയും ചെയ്തതോടെ രക്ഷിതാക്കൾ ആശങ്കയിലാണ്. മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ച വാഹനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്തണമെന്ന് തിങ്കളാഴ്ച ഡൽഹി ഹൈകോടതി ട്രാഫിക് പൊലീസിനും ഗതാഗത വകുപ്പിനും നിര്‍ദേശം നല്കി. വൈക്കോല്‍ കത്തിച്ചുള്ള മലിനീകരണത്തിെൻറ പേരില്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന സര്‍ക്കാറുകള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്.
മലിനീകരണം: കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ്
ന്യൂഡൽഹി: മലിനീകരണം തടയാൻ സ്വീകരിച്ച നടപടി അറിയിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു. ഡൽഹിയിൽ വായുമലിനീകരണം അനിയന്ത്രിതമായ പശ്ചാത്തലത്തിലാണ് നടപടി. മലിനീകരണത്തിനെതിരെ സംസ്ഥാനങ്ങൾ എന്ത് നടപടിയെടുത്തു എന്നാരാഞ്ഞ് അഭിഭാഷകൻ ആർ.കെ. കപൂർ നൽകിയ പൊതുതാൽപര്യഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ െബഞ്ച്. പ്രശ്നത്തിെൻറ ദീർഘകാലപരിഹാരത്തിന് സുപ്രീംകോടതി ഏറെനാളായി ശ്രമിച്ചുവരുകയാണെന്ന് െബഞ്ച് ചൂണ്ടിക്കാട്ടി. റോഡരികിൽ പൊടിപടലങ്ങൾ വർധിക്കുന്നതായി ഹരജിയിൽ പറയുന്നു. ഹരിയാന, പഞ്ചാബ്, യു.പി സംസ്ഥാനങ്ങളിൽ മാലിന്യം കത്തിക്കുന്നത് ഡൽഹിയിലെ സ്ഥിതി ഗുരുതരമാക്കുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.