ഗ്യാൻവാപി വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്​; ഡൽഹി യൂനിവേഴ്സിറ്റി പ്രഫസർക്ക് ജാമ്യം

ന്യൂ​ഡ​ല്‍ഹി: ഗ്യാ​ന്‍വാ​പി മ​സ്ജി​ദ് വി​ഷ​യ​ത്തി​ൽ​ ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റ് ഇ​ട്ട​തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ ഡ​ല്‍ഹി സ​ര്‍വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ര​ത്ത​ൻ ലാ​ലി​നെ ജാ​മ്യ​ത്തി​ൽ വി​ട്ടു. ഹി​ന്ദു കോ​ള​ജി​ലെ ച​രി​ത്ര വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും ദ​ലി​ത്​ ആ​ക്ടി​വി​സ്റ്റു​മാ​യ ര​ത്ത​ന്‍ ലാ​ലി​നെ​യാ​ണ് ​വെ​ള്ളി​യാ​ഴ്ച​ രാ​ത്രി ഡ​ൽ​ഹി സൈ​ബ​ർ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച തീ​സ്​​ഹ​സാ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പൊ​ലീ​സ്​ 14 ദി​വ​സ​ത്തെ ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. സ​മൂ​ഹ​ത്തി​ല്‍ മ​ത​വി​ദ്വേ​ഷം പ​ര​ത്താ​ന്‍ ശ്ര​മി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ വി​നീ​ത് ജി​ന്‍ഡാ​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ്​ അ​റ​സ്റ്റ്. അ​റ​സ്റ്റി​ന്​ പി​ന്നാ​ലെ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും നോ​ര്‍ത്ത് ഡ​ല്‍ഹി സൈ​ബ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു.

ചൊ​വ്വാ​ഴ്ച​യാ​ണ് ര​ത്ത​ന്‍ലാ​ലി​നെ​തി​രെ എ​ഫ്‌.​ഐ.​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​റ​സ്റ്റ്​ ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടും പോ​സ്റ്റ്​ പി​ൻ​വ​ലി​ക്കാ​ൻ ര​ത്ത​ൻ​ലാ​ൽ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​ന്ത്യ​യി​ല്‍ എ​ന്തി​നെ​ക്കു​റി​ച്ചു സം​സാ​രി​ച്ചാ​ലും ആ​രു​ടെ​യെ​ങ്കി​ലു​മൊ​ക്കെ വി​കാ​രം വ്ര​ണ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. താ​നൊ​രു ച​രി​ത്ര​കാ​ര​ന്‍കൂ​ടി​യാ​ണ്. ആ ​നി​ല​ക്ക്​ ഇ​തി​നു മു​മ്പും പ​ല നി​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. വ​ള​രെ മാ​ന്യ​മാ​യ ഭാ​ഷ​യി​ല്‍ത​ന്നെ​യാ​ണ് വി​ഷ​യം ട്വീ​റ്റ് ചെ​യ്ത​ത്.

ത​ന്‍റെ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍ക്കു​ന്ന​താ​യും ര​ത്ത​ൻ ലാ​ൽ പ്ര​തി​ക​രി​ച്ചു. 'അം​ബേ​ദ്ക​ര്‍നാ​മ' എ​ന്ന വാ​ര്‍ത്ത പോ​ര്‍ട്ട​ലി​ന്‍റെ എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫാ​ണ്​ ര​ത്ത​ൻ​ലാ​ൽ. ര​ത്ത​ന്‍ ലാ​ലി​ന്‍റെ അ​റ​സ്റ്റി​നെ കോ​ണ്‍ഗ്ര​സ് നേ​താ​വ് ദി​ഗ് വി​ജ​യ് സി​ങ്​ അ​പ​ല​പി​ച്ചു.

Tags:    
News Summary - Delhi University professor Ratan Lal, arrested over Gyanvapi Mosque post, granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.