യു.​െഎ.ഡി.എ.​െഎ ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡനക്കേസ്​

ന്യൂഡൽഹി: യുനീക്​ ​െഎഡൻറിഫികേഷൻ അതോറിറ്റി ഒാഫ്​ ഇന്ത്യ (യു.​െഎ.ഡി.എ.​െഎ) ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. ആധാർ ഒാഫീസിൽ ജോലിചെയ്യുന്ന യുവതിയാണ്​ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്​. സൗത്ത്​ ഡൽഹിയിലെ സരോജിനി നഗറിലുള്ള വസതിയിലേക്ക്​ വിളിച്ചു വരുത്തി ഭീഷണി​പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ്​ പരാതി.

സെപ്​തംബർ 12 നാണ്​ സംഭവം നടന്നത്​. പ്രഗതി മൈതാൻ മെട്രോ സ്​റ്റേഷന്​ സമീപമുള്ള ആധാർ ഒാഫീസിൽ ജോലി ചെയ്യുന്ന യുവതിയെ ഒൗദ്യേഗിക കാര്യത്തിനായി വസതിയിലേക്ക്​ വിളിച്ചു വരുത്തുകയും പീഡനത്തിനിരയാക്കുകയും കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുകയും ​െചയ്​തതായാണ്​ പരാതി. സംഭവത്തിന​ു ശേഷം യുവതിയെ ജോലിയിൽ നിന്ന്​ പുറത്താക്കുകയും ചെയ്​തിരുന്നു. യുവതിയുടെ പരാതിയിൽ ഉദ്യോഗസ്ഥനെതിരെ സരോജിനി നഗർ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. കേസ്​ ക്രൈംബ്രാഞ്ചാണ്​ അന്വേഷിക്കുന്നത്​.

Tags:    
News Summary - Delhi Woman Accuses UIDAI Official of Sexual Assault- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.