ന്യൂഡൽഹി: ജൂലൈ അവസാനത്തോടെ ഡൽഹിയിൽ 5.5 ലക്ഷം പേർക്ക് കോവിഡ് ബാധിക്കുമെന്നത് കേന്ദ്രസർക്കാറിെൻറ കണക്കാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അത് പൊതുജനങ്ങളുമായി പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്നും സിസോദിയ വ്യക്തമാക്കി. സിസോദിയയുടെ പ്രസ്താവനക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയതിന് പിന്നാലെയാണ് വിശദീകരണം.
നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. എന്നാൽ, ഇതുമായി ബന്ധപ്പെട്ട പ്രവചനങ്ങളെല്ലാം സർക്കാറിെൻറ പോർട്ടലുകളിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. അത്തരമൊരു വിവരമാണ് താൻ അറിയിച്ചത്. അറിയിപ്പ് നൽകിയാൽ ജനങ്ങൾ മുൻകരുതലെടുക്കുമെന്ന് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സിസോദിയ പറഞ്ഞു. ഇതുവരെ ഡൽഹി സുരക്ഷിതമാണ്. ആർക്കാണ് അതിെൻറ ക്രെഡിറ്റെന്നത് താൻ നോക്കുന്നില്ല. ഡൽഹിയിലെ ജനങ്ങളുടെ സുരക്ഷക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്ന്സിസോദിയ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ ജൂലൈ അവസാനത്തോടെ 5.5 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിക്കുമെന്നാണ് സിസോദിയ പറയുന്നത്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ രോഗികൾക്ക് കിടക്കകളില്ലാത്ത അവസ്ഥയുണ്ടാവുമെന്നും സിസോദിയ പറഞ്ഞിരുന്നു. എന്നാൽ, ഇത് ജനങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കുമെന്നായിരുന്നു അമിത് ഷാ വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.