അയോധ്യയിൽ മദ്യ-മാംസ വിൽപന നിരോധിക്കണമെന്ന്​ ആവശ്യം

അയോധ്യ(യു.പി): ഫൈസാബാദ്​ ജില്ലയുടെ പേര് ഉത്തർപ്രേദശ്​​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അയോധ്യ എന്നാക്കി മാറ്റിയതോടെ ജില്ലയിൽ മദ്യവ​ും മാംസവും നിരോധിക്കണമെന്ന​ ആവശ്യവും ഉയരുന്നു. അയോധ്യ ഒരു പുണ്യ സ്​ഥലമാണെന്നും മദ്യവും മാംസവും ഇൗ ജില്ലയിൽ വിൽപന നടത്തരുതെന്നും ആചാര്യ സത്യേന്ദ്ര അഭിപ്രായപ്പെട്ടു.

ഇപ്പോൾ ഫൈസാബാദ്​ അ​േയാധ്യയായി മാറിയിരിക്കുകയാണ്​. മദ്യ-മാംസ നിരോധനം അശുദ്ധിയും മാലിന്യവും ഇല്ലാതാക്കി ശുദ്ധമാക്കുമെന്നും ജനങ്ങളെ ആരോഗ്യകരമായ ജീവിത രീതിയിലേക്ക്​ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീ ഹനുമാൻ ഗഡി ക്ഷേത്രത്തിലെ ധർമദാസ്​ പുഷ്​കർ ഉൾ​െപ്പടെയുള്ള പുരോഹിതരും ഇൗ ആവശ്യത്തെ പിന്തുണച്ച്​ രംഗത്തു വന്നിട്ടുണ്ട്​.

രാജ്യത്താകമാനം മാംസ വിൽപന നിരോധിക്കണമെന്നാണ്​ ധർമദാസ്​ പുഷ്​കർ ആവശ്യപ്പെട്ടത്​. അതേസമയം, മദ്യ-മാംസ വിൽപനക്ക്​ സമ്മിശ്ര പ്രതികരണമാണ്​ ജനങ്ങളിൽ നിന്ന്​ ലഭിക്കുന്നത്​.

Tags:    
News Summary - demand emerges for ban on sale of meat, liquor in Ayodhya -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.