നോട്ട് നിരോധനത്തിെൻറ വാർഷികത്തിൽ പഴയ അവകാശവാദങ്ങൾ ആവർത്തിച്ച് പ്രധാനമന്ത്രി നേരന്ദ്ര മോദി. നോട്ട് നിരോധനം കള്ളപ്പണം കുറക്കാൻ സഹായിച്ചെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൂടാതെ നികുതി വരുമാനം വർധിക്കുകയും രാജ്യത്തിെൻറ പുരോഗതിയെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. 'നോട്ട് നിരോധനം കള്ളപ്പണം കുറക്കുന്നതിനും നികുതി വരുമാനം ഉയർത്തുന്നതിനും സമ്പദ്വ്യവസ്ഥയിൽ സുതാര്യത കൊണ്ടുവരുന്നതിനും സഹായിച്ചു. ഇൗ ഗുണഫലങ്ങൾ ദേശീയ പുരോഗതിക്ക് പ്രയോജനകരമായി'-മോദി ട്വിറ്ററിൽ കുറിച്ചു.
Demonetisation has helped reduce black money, increase tax compliance and formalization and given a boost to transparency.
— Narendra Modi (@narendramodi) November 8, 2020
These outcomes have been greatly beneficial towards national progress. #DeMolishingCorruption pic.twitter.com/A8alwQj45R
സാമ്പത്തിക വിദഗ്ധർ വിനാശകമായ തീരുമാനം എന്നാണ് നോട്ട് നിരോധനത്തെ വിശേഷിപ്പിക്കുന്നത്. അഴിമതി, കള്ളപ്പണം, കള്ളനോട്ട്, ആയുധഇടപാട്, ഭൂമിയിടപാട്, തീവ്രവാദപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഫണ്ട് സമാഹരണം എന്നിവയ്ക്ക് വൻതോതിൽ കള്ളപ്പണവും കള്ളനോട്ടും ഉപയോഗിക്കുന്നുവെന്ന് പറഞ്ഞായിരുന്നു നോട്ട് നിരോധനം. എന്നാൽ, കഴിഞ്ഞ നാലു വർഷത്തെ അനുഭവം പരിശോധിച്ചാൽ കള്ളപ്പണവും കറൻസി ഉപയോഗവും കുറയുന്നതിനുപകരം വർധിക്കുകയാണുണ്ടായത്. കള്ളപ്പണത്തിെൻറ തിക്തഫലം അനുഭവിക്കുന്ന സാധാരണക്കാരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ നടപടി ഇവർക്ക് സാമ്പത്തിക ദുരിതം ഇരട്ടിപ്പിച്ചു.
നോട്ടുനിരോധനത്തിലൂടെ നാലു ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത് ഖജനാവിലേക്ക് മുതൽകൂട്ടാമെന്നായിരുന്നു വലിയ വീമ്പുപറച്ചിൽ. പക്ഷേ, തിരിച്ചുവരാതിരുന്ന കറൻസി 10,730 കോടി രൂപ. എന്നാൽ പകരം നോട്ടടിക്കാൻ റിസർവ് ബാങ്കിന് ചെലവായ തുക 13,000 കോടി രൂപ! മാത്രവുമല്ല, 2015-16ൽ റിസർവ് ബാങ്ക് കേന്ദ്ര സർക്കാറിന് 65,876 കോടി രൂപയാണ് മിച്ച ഫണ്ടായി നൽകിയതെങ്കിൽ, 2016-17 വർഷത്തിൽ പ്രസ്തുത തുക 30,659 കോടി രൂപയായി ഇടിയുകയും ചെയ്തു. രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് നോട്ട് നിരോധനമാണെന്ന് സാമ്പത്തിക വിദഗ്ധരെല്ലാം ഒറ്റക്കെട്ടായി ഇപ്പോൾ വിളിച്ചു പറയുന്നുണ്ട്. ഡീമോണിറ്റൈസേഷന്‍ നടപ്പാക്കിയിട്ടും റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇപ്പോഴും കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നു. മൂന്നില്‍ ഒന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാടിെൻറയും 10 മുതല്‍ 50 ശതമാനം വരെ പണം ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നു.
നോട്ട് നിരോധനത്തിെൻറ വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. കോവിഡല്ല, നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് ഇന്ത്യയെ തകർത്തതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.'ബംഗ്ലാദേശ് സാമ്പത്തിക രംഗത്ത്ഇന്ത്യയേക്കാൾ നല്ല പ്രകടനം നടത്തുന്നു. കോവിഡാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർത്തതെങ്കിൽ ബംഗ്ലാദേശിൽ കോവിഡില്ലേ?. അതാണ് പറയുന്നത്. ഇന്ത്യയെ തകർത്തത്നോട്ടുനിരോധനവും ജി.എസ്.ടിയുമാണ്'-രാഹുൽ കുറിച്ചു.
'കള്ളപ്പണം പിടിക്കുമെന്നത്മോദിയുടെ നുണയായിരുന്നു. നിങ്ങളുടെ പണമെടുത്ത്സുഹൃത്തുക്കളായ ഏതാനും സമ്പന്നർക്ക് കൊടുക്കുന്നതിന് വേണ്ടിയായിരുന്നു നോട്ട് നിരോധനം. ഇതിനുപുറമേ നടപ്പാക്കിയ ജി.എസ്.ടിയും ഈ സൃഹൃത്തുക്കൾക്ക് വേണ്ടിയായിരുന്നു. ഇപ്പോൾ കർഷകരുടെ അന്ത്യം കുറിക്കുന്ന നിയമവും കൊണ്ടുവന്നിരിക്കുന്നു'-അദ്ദേഹം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.