നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ലി​െൻറ പ്ര​ത്യാ​ഘാ​തം  സി.​എ.​ജി പ​രി​ശോ​ധി​ക്കു​ന്നു

ന്യൂഡൽഹി: നികുതി വരുമാനത്തിലടക്കം നോട്ടു അസാധുവാക്കൽ മൂലമുണ്ടായ പ്രത്യാഘാതം പരിശോധിക്കാൻ ഒാഡിറ്റ് ആൻഡ് കംട്രോളർ ജനറലി​െൻറ (സി.എ.ജി) തീരുമാനം. പുതിയ നോട്ട് അച്ചടിക്കാൻ വന്ന ചെലവ്, റിസർവ് ബാങ്കിന് വന്ന ചെലവ്, ബാങ്കിടപാടുകളുടെ വിവരങ്ങൾ എന്നിവയായിരിക്കും സി.എ.ജി പരിശോധിക്കുകയെന്ന് സി.എ.ജി ശശികാന്ത് ശർമ അറിയിച്ചു.
പുതിയ ചരക്ക് സേവന നികുതിയായ ജി.എസ്.ടി ഒാഡിറ്റ് ചെയ്യാൻ സി.എ.ജിക്ക് അധികാരം നൽകുന്ന 65ാം വകുപ്പ് നീക്കം ചെയ്യാൻ ജി.എസ്.ടി കൗൺസിലി​െൻറ നീക്കത്തിൽ തങ്ങളുടെ നിലപാട് സർക്കാറിനെ അറിയിച്ചിട്ടുണ്ട്. വരുമാനനികുതി ഒാഡിറ്റ് പുനഃക്രമീകരിക്കുന്നതിനുള്ള ഒരുക്കം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.  
 

Tags:    
News Summary - demonitization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.