പഞ്ച്ഗുള: വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ് ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിന് തുടർന്ന് ഉണ്ടായ കലാപങ്ങൾക്ക് പിന്നിൽ ദേര സച്ച സൗദയെന്ന് കണ്ടെത്തൽ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കലാപമുണ്ടാക്കാൻ ഏകദേശം അഞ്ച് കോടി രൂപയാണ് ഗുർമീതിെൻറ സംഘടന ചെലവഴിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ദേര സച്ചയുടെ പഞ്ച്ഗുള ശാഖയുടെ തലവനായ ചാംകൗർ സിങാണ് കലാപങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം. സംഭവങ്ങൾക്ക് ശേഷം ഇയാൾ ഒളിവിലാണ്. ഹൈകോടതി നിർദേശ പ്രകാരം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് ഹരിയാന ഡി.ജി.പി ബി.എസ്സന്ധു അറിയിച്ചു.
ഇവർക്കൊപ്പം ഗുർമീതിെൻറ വളർത്തുമകൾ ഹണിപ്രീത്, സുരേന്ദ്രർ ധീമാൻ ഇസാൻ, ആദിത്യ ഇസാൻ എന്നിവരും കലാപങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.