സ്പൈസ്ജെറ്റിന്റെ 90 പൈലറ്റുമാരെ വിലക്കി ഡി.ജി.സി.എ

ന്യൂഡൽഹി: സ്പൈസ്ജെറ്റിന്റെ 90 പൈലറ്റുമാരെ ബോയിങ്ങിന്റെ 737 മാക്സ് വിമാനം പറത്തുന്നതിൽ നിന്നും വിലക്കി ഡി.ജി.സി.എ. സ്റ്റിമുലേറ്റർ ട്രെയിനിങ് പൂർത്തിയാക്കുന്നത് വരെയാണ് ഇവർക്ക് വിലക്ക്. തീരുമാനം കർശനമായി നടപാക്കിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രാലയം ഡയറക്ടർ അരുൺ കുമാർ പറഞ്ഞു.

ഇന്ത്യയിൽ ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങൾ ​സ്പൈസ്ജെറ്റാണ് ഉപയോഗിക്കുന്നത്. 11 ​ബോയിങ് 737 മാക്സ് എയർക്രാഫ്റ്റുകളാണ് സ്പൈസ്ജെറ്റിനുള്ളത്. വിമാനങ്ങളുപയോഗിച്ച് പ്രതിദിനം 60 സർവീസുകളാണ് ​സ്പൈസ്ജെറ്റ് നടത്തുന്നത്. സർവീസ് നടത്താൻ 144 പൈലറ്റുമാരേയാണ് ആവശ്യം. സ്പൈസ്ജെറ്റിന്റെ 560 പൈലറ്റുമാർ ബോയിങ് 737 മാക്സ് പറത്താനുള്ള പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. അതിനാൽ വിമാന സർവീസുകളെ വിലക്ക് ബാധിക്കില്ലെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു.

2020 ഡിസംബറിലാണ് ആഗോളതലത്തിൽ വീണ്ടും ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങളുടെ സർവീസ് തുടങ്ങിയത്. 2018ൽ ലയൺ എയറും 2019ലും എത്യോപൻ എയർലൈൻസും അപകടത്തിൽപ്പെട്ട് 346 പേർ മരിച്ചതോടെയാണ് ബോയിങ് 737 മാക്സിന്റെ സർവീസ് നിർത്തിയത്. വിമാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.

Tags:    
News Summary - DGCA bars 90 SpiceJet pilots from flying Boeing 737 Max planes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.