കരിപ്പൂരിൽ ​ വലിയ വിമാനങ്ങൾക്ക് ഈ മഴക്കാലത്ത്​ വിലക്ക്​

ന്യൂഡൽഹി: കരിപ്പൂരിൽ മഴക്കാലത്ത്​ വലിയ വിമാനങ്ങൾക്ക്​ വിലക്കേർപ്പെടുത്തി ഡി.ജി.സി.എ. ഈ മൺസൂൺ സീസണിലാണ്​ വിലക്ക്​ ഏർപ്പെടുത്തിയിരിക്കുന്നത്​. കനത്ത മഴ ലഭിക്കുന്ന​ വിമാനത്താവളങ്ങളുടെ സുരക്ഷാ പരിശോധന നടത്താനും വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്​.

വലിയ വിമാനങ്ങളുടെ സർവിസ്​ പുനഃരാരംഭിക്കുന്നതിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. മഴക്കാലം അവസാനിക്കുന്നത്​​ വരെ ഇത്​ തുടരാനാണ്​ നീക്കമെന്ന്​ വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു. എയർ ഇന്ത്യ എകസ്​പ്രസ്​ വിമാനം കരിപ്പൂരിൽ അപകടത്തിൽപ്പെട്ടതിന്​ പിന്നാലെയാണ്​ നടപടി.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.