അംഗുൽ: ഒഡിഷയിൽ ഓർഡർ ചെയ്ത ഭക്ഷണം നൽകാനെത്തിയ ധാബ ഉടമയുടെ മകന്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡോക്ടറുടേയും സഹോദരന്‍റേയും പരാതിയുടെ അടിസ്ഥാനത്തിൽ ധാബ ഉടമയുടെ മകൻ സുകാന്ത ബെഹേര (35)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ചന്ദിപദ പ്രദേശത്തെ വീട്ടിൽ രാത്രി 11 മണിയോടെയാണ് സുകാന്ത ബെഹേര എത്തിയത്. ഡോക്ടറുടെ സഹോദരനായിരുന്നു ഭക്ഷണം ഓർഡർ ചെയ്തത്. വീട്ടിലെത്തിയ ബെഹേര ഡോക്ടർ ഒറ്റക്കാണെന്നുകണ്ട് ആക്രമിക്കുയായിരുന്നു.
സമീപത്തെ ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടറാണ് യുവതി. സഹോദരനോടൊപ്പം ഔദ്യോഗിക വസതിയിലായിരുന്നു താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ ഡോക്ടര്‍ വീട്ടില്‍ ഒറ്റക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ബെഹേരയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.