ചെന്നൈ: അമ്മാ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി ദിനകരനെ വിമർശിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പന്നീർശെൽവം. ദിനകരനുമായി കൂടികാഴ്ച നടത്തിയെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പന്നീർശെൽവം പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ദിനകരനുമായി ചേർന്ന് തമിഴ്നാട് സർക്കാറിനെതിരെ പ്രവർത്തിക്കില്ലെന്ന് പന്നീർശെൽവം വ്യക്തമാക്കി.
ശശികലയേയും ദിനകരനെയും പാർട്ടിയിൽ നിന്നും സർക്കാറിൽ നിന്നും അകറ്റിനിർത്താനുള്ള ധർമയുദ്ധം തുടരും. തെൻറയൊരു സുഹൃത്താണ് ദിനകരനുമായുള്ള കൂടികാഴ്ച ഒരുക്കിയത്. ദിനകരൻ നിലപാട് മാറ്റിയെന്നാണ് താൻ പ്രതീക്ഷിച്ചത്. എന്നാൽ, ഇപ്പോഴും തരംതാണ രാഷ്ട്രീയമാണ് ദിനകരൻ കളിക്കുന്നതെന്ന് പന്നീർശെൽവം പറഞ്ഞു.
നേരത്തെ പന്നീർശെൽവവുമായി ജൂലൈയിൽ കൂടികാഴ്ച നടത്തിയതായി ടി.ടി.വി ദിനകരൻ വെളിപ്പെടുത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമിയെ പുറത്താക്കാൻ സഹായിക്കാമെന്ന് പന്നീർശെൽവം ഉറപ്പ് നൽകിയതായും ദിനകരൻ അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.