ന്യൂഡല്‍ഹി: യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്ഫ്ഫ്ലുവെന്സറുമായ ധ്രുവ് റാഠി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി നല്‍കി ബി.ജെ.പി നേതാവ്. പരാതിയെ തുടര്‍ന്ന് ദല്‍ഹിയിലെ ഒരു കോടതി റാഠിക്ക് സമന്‍സ് അയച്ചു.
മുംബൈയിലെ ബി.ജെ.പി വക്താവായ സുരേഷ് കരംഷി നഖുവയാണ് റാഠിക്കെതിരെ പരാതി നല്‍കിയതെന്ന് ‘ബാര്‍ ആന്‍ഡ് ബെഞ്ച്’ റിപ്പോര്‍ട്ട് ചെയ്തു. ഒരു യൂട്യൂബ് വീഡിയോയില്‍ തന്നെ പരിഹസിച്ച ധ്രുവ് റാഠി, അക്രമകാരിയും മോശം വ്യക്തിത്വവുമായി ചിത്രീകരിച്ചുവെന്നാണ് ബി.ജെ.പി നേതാവിന്റെ പരാതി.
വെല്ലുവിളിക്കുന്നതും തെളിവില്ലാത്തതുമായ കാര്യങ്ങളാണ് റാഠി ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഒരു വിഡിയോ ചൂണ്ടിക്കാട്ടി നഖുവ പറഞ്ഞു. തനിക്കെതിരെ റാഠി ഉന്നയിച്ച കാര്യങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ബി.ജെ.പി നേതാവ് ഹരജിയിൽ വിശദീകരിച്ചു.
ജൂലൈ 19ന് സാകേത് കോടതിയിലെ ജില്ലാ ജഡ്ജി ഗുഞ്ചന്‍ ഗുപ്തയാണ് റാഠിയെ ഹാജരാക്കാൻ ഉത്തരവിട്ടത്. നഖുവയുടെ ഇടക്കാലാശ്വാസ ഹരജിയില്‍ കോടതി റാഠിക്ക് നോട്ടീസ് അയക്കുകയും കേസ് ആഗസ്റ്റ് ആറിലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.