91-ാം വയസിൽ ജനാധിപത്യത്തിന്റെ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല -എച്ച്.ഡി ദേവഗൗഡ

ബംഗളൂരു: ഞായറാഴ്ച നടന്ന പുതിയ പാർല​മെന്റ് കെട്ടിട ഉദ്ഘാടനത്തിൽ പ​ങ്കെടുക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് മുൻ പ്രധാനമ​ന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ. പുതിയ പാർലമെന്റിനുള്ളിൽ ഇരിക്കാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യൻ ജനാധിപത്യ ച​രിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നിന് സാക്ഷിയാകാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്. 1962 ലാണ് ഞാൻ കാർണാടക നിയമസഭയിൽ എത്തുന്നത്. 1991 മുതൽ പാർലമെന്റ് അംഗമാണ്. 32 വർഷങ്ങൾക്ക് ശേഷം ഈ ജനപ്രതിനിധി സഭയിലേക്ക് പ്രവേശിക്കാനാകുമെന്ന് ഒരുക്കിലും കരുതിയിരുന്നില്ല. ഞാനൊരിക്കലും പ്രധാനമന്ത്രിയാകുമെന്നും കരുതിയിരുന്നില്ല. ഇത്രയും കാലം പൊതു ജീവിതം നയിക്കാനാകുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാലും അതിനേക്കാളെല്ലാം വലിയ അത്ഭുതം എന്റെ ജീവിത കാലത്ത് ഇനി പുതിയ പാർലമെന്റിൽ ഇരിക്കാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 91-ാം വയസിൽ എനിക്കത് സാധിച്ചു. -ദേവഗൗഡ പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യൻ പാരമ്പര്യത്തിൽ ഒരു സാധാരണ ഇന്ത്യക്കാരന്, ജീവിത കാലത്തിനിടെ ഒരു വീടുവെച്ച് താമസിക്കുക എന്നത് അവരെ സംബന്ധിച്ച് വളരെ മംഗളകരവും അപൂർവവുമായ സംഭവമാണ്. രാജ്യത്തിന്റെ സ്ഥിതി എടുക്കുകയാണെങ്കിൽ, ഇതൊരു അസാധാരണ നിമിഷം തന്നെയാണ്. -ദേവഗൗഡ പറഞ്ഞു.

നാം ഒരു രാജ്യമായത് സമാധാനത്തിലൂടെയും അഹിംസയിലൂടെയുമാണ്. അത് അമൂല്യമായ നേട്ടമാണ്. അത് നമ്മുടെ പാരമ്പര്യമാണ്. ഈ മൂല്യം നാം സംരക്ഷിക്കുകയും നമ്മുടെ ഭാവി തലമുറക്ക് കൈമാറുകയും ചെയ്യണം. സ്വാതന്ത്ര്യം ലഭിച്ചതു മുതൽ നമ്മുടെ പാർലമെന്റിന് നിരവധി ഉയർച്ച താഴ്ചകളുണ്ടായിട്ടുണ്ട്. അത് ധിക്കാരവും കരുണയും കണ്ടിട്ടുണ്ട്. ജയവും തോൽവിയും അറിഞ്ഞിട്ടുണ്ട്. എന്നാൽ എല്ലാത്തിനും മീതെയായി സമത്വം പാലിക്കാനും ഇന്ത്യൻ ജനതയുടെ പ്രതീക്ഷകൾ നിറവേറ്റാനും പാർലമെന്റ് ശ്രമിച്ചിട്ടുണ്ട്.

പാർലമെന്റിൽ എല്ലാ ജാതി, മത, വംശക്കാരും എല്ലാ നാട്ടുകാരും ഭാഷക്കാരും ഉണ്ടാകും. എല്ലാതരത്തിലുള്ള അഭിപ്രായങ്ങൾക്കും ചിന്തകൾക്കും ആശയങ്ങൾക്കും അവിടെ സ്ഥാനമുണ്ട്. അതിന്റെ വൈവിധ്യമാണ് ആഘോഷിക്കപ്പെടുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ ഈ പുതിയ ഭവനത്തിൽ ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കുക എന്നതിനേക്കാൾ വലിയ ലക്ഷ്യങ്ങളൊന്നും നമുക്കില്ല. ജനത എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തെ സമാധാനാന്തരീക്ഷവും ഐക്യവും തകർക്കാൻ ശ്രമിക്കുന്നവരെ അവർ തിരിച്ചറിയുകയും ഈ സഭയിൽ നിന്ന് അവരെ പുറത്താക്കുകയും ചെയ്യും - ദേവഗൗഡ വ്യക്തമാക്കി.

Tags:    
News Summary - "Didn't Expect To...": HD Devegowda, 91, Attends Parliament Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.