കോവിഡി‍ന്‍റെ പേരിൽ ഡിജിറ്റൽ വിദ്യാഭ്യാസം അടിച്ചേൽപിക്കരുത് –സി.പി.എം

ന്യൂ​ഡ​ല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ പേരിൽ രാജ്യത്ത്​ പരമ്പരാഗത അധ്യാപന  സമ്പ്രദായം അട്ടിമറിച്ച് ഡിജിറ്റൽ രീതി അടിച്ചേൽപിക്കാനുള്ള കേന്ദ്ര  സർക്കാർ നീക്കം അനുവദിക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. പ്രദേശത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ പ്രാപ്യമാണെങ്കില്‍ മാത്രമെ ഓണ്‍ലൈന്‍ പാഠ്യപദ്ധതി താൽകാലികമായി ഏര്‍പ്പെടുത്താവൂ എന്നും സി.പി.എം പോളിറ്റ് ബ്യൂറോ വ്യക്​തമാക്കി. കേരളത്തിൽ ഓൺലൈൻ ക്ലാസ് പ്രാപ്യമല്ലാത്തതിനെ തുടർന്ന് ദലിത് വിദ്യാർഥി ജീവനൊടുക്കിയ സാഹചര്യത്തിലാണ്​ പോളിറ്റ് ബ്യൂറോ നിലപാട്​ വിശദീകരിച്ച്​ വാർത്താക്കുറിപ്പിറക്കിയത്​.

ലോക്ഡൗൺ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിച്ചു എന്നത് യാഥാർഥ്യമാണ്. എന്നാൽ, അതി​​​​​െൻറ മറവിൽ പാർലമ​​​​െൻറ് അംഗീകരിക്കാത്ത വിദ്യാഭ്യാസ നയം അടിച്ചേൽപിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനുവദിക്കില്ലെന്ന് വിഡിയോ കോൺഫറൻസ് വഴി പോളിറ്റ് ബ്യൂറോ തീരുമാനം വിശദീകരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡിജിറ്റല്‍ വിഭജനം സൃഷ്​ടിക്കുന്നത് വിദ്യാര്‍ഥി തലമുറയുടെയും രാജ്യത്തി​​​​​െൻറ തന്നെയും ഭാവി തകര്‍ക്കും. പാര്‍ലമ​​​​െൻറ്  അംഗീകാരം നല്‍കാത്ത അധ്യയന രീതിയാണ് സര്‍ക്കാര്‍ അടിച്ചേല്‍പിക്കാന്‍  ശ്രമിക്കുന്നത്.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഡിജിറ്റല്‍ വിഭജനം ഉണ്ടാക്കാന്‍  അനുവദിക്കില്ല. നിലവിലെ  സാഹചര്യത്തില്‍ അക്കാദമിക വര്‍ഷം തടസ്സപ്പെടാതിരിക്കാന്‍ താൽക്കാലിക ഓണ്‍ലൈന്‍ പാഠ്യരീതികള്‍ അവലംബിക്കാം. എന്നാല്‍, ഇതു പൂര്‍ണമായും ഒരു പകരം വെക്കലായി മാറരുത്. പരീക്ഷകള്‍ സാധാരണ നിലയില്‍ നടത്താനാകുന്ന വിധം മാത്രമെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പഠനക്രമം പുനഃക്രമീകരിക്കാവൂ എന്നും പി.ബി വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരേ നടന്ന സമരങ്ങളില്‍ പങ്കെടുത്ത മുസ്​ലിം സമുദായത്തില്‍പെട്ടവരെ ദേശീയ സുരക്ഷ നിയമം, യു.എ.പി.എ എന്നിവ ചുമത്തി അറസ്​റ്റ്​ ചെയ്യുകയാണെന്നും പി.ബി ആരോപിച്ചു.

16ന് പ്രതിഷേധം
ന്യൂ​ഡ​ല്‍ഹി: ലോ​ക്ഡൗ​ണ്‍ ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്ന്​ സി.​പി.​എം പോ​ളി​റ്റ്​​ബ്യൂ​റോ. ഇതി​​​െൻറ പ്ര​ത്യ​ാഘാ​ത​ങ്ങ​ള്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​യി​ല്‍ വെ​ച്ചു കെ​ട്ടു​ക​യാ​ണ് കേ​ന്ദ്രം ചെ​യ്​​ത​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്തെ ജ​ന ജീ​വി​തം ദു​രി​ത പൂ​ര്‍ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ജൂ​ണ്‍ 16ന് ​രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും.

Tags:    
News Summary - Digital Education in Covid -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.