കോവിഡിന്‍റെ പേരിൽ ഡിജിറ്റൽ വിദ്യാഭ്യാസം അടിച്ചേൽപിക്കരുത് –സി.പി.എം
text_fieldsന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ പേരിൽ രാജ്യത്ത് പരമ്പരാഗത അധ്യാപന സമ്പ്രദായം അട്ടിമറിച്ച് ഡിജിറ്റൽ രീതി അടിച്ചേൽപിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനുവദിക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. പ്രദേശത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ പ്രാപ്യമാണെങ്കില്‍ മാത്രമെ ഓണ്‍ലൈന്‍ പാഠ്യപദ്ധതി താൽകാലികമായി ഏര്‍പ്പെടുത്താവൂ എന്നും സി.പി.എം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. കേരളത്തിൽ ഓൺലൈൻ ക്ലാസ് പ്രാപ്യമല്ലാത്തതിനെ തുടർന്ന് ദലിത് വിദ്യാർഥി ജീവനൊടുക്കിയ സാഹചര്യത്തിലാണ് പോളിറ്റ് ബ്യൂറോ നിലപാട് വിശദീകരിച്ച് വാർത്താക്കുറിപ്പിറക്കിയത്.
ലോക്ഡൗൺ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിച്ചു എന്നത് യാഥാർഥ്യമാണ്. എന്നാൽ, അതിെൻറ മറവിൽ പാർലമെൻറ് അംഗീകരിക്കാത്ത വിദ്യാഭ്യാസ നയം അടിച്ചേൽപിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനുവദിക്കില്ലെന്ന് വിഡിയോ കോൺഫറൻസ് വഴി പോളിറ്റ് ബ്യൂറോ തീരുമാനം വിശദീകരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡിജിറ്റല്‍ വിഭജനം സൃഷ്ടിക്കുന്നത് വിദ്യാര്‍ഥി തലമുറയുടെയും രാജ്യത്തിെൻറ തന്നെയും ഭാവി തകര്‍ക്കും. പാര്‍ലമെൻറ് അംഗീകാരം നല്‍കാത്ത അധ്യയന രീതിയാണ് സര്‍ക്കാര്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത്.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഡിജിറ്റല്‍ വിഭജനം ഉണ്ടാക്കാന്‍ അനുവദിക്കില്ല. നിലവിലെ സാഹചര്യത്തില്‍ അക്കാദമിക വര്‍ഷം തടസ്സപ്പെടാതിരിക്കാന്‍ താൽക്കാലിക ഓണ്‍ലൈന്‍ പാഠ്യരീതികള്‍ അവലംബിക്കാം. എന്നാല്‍, ഇതു പൂര്‍ണമായും ഒരു പകരം വെക്കലായി മാറരുത്. പരീക്ഷകള്‍ സാധാരണ നിലയില്‍ നടത്താനാകുന്ന വിധം മാത്രമെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പഠനക്രമം പുനഃക്രമീകരിക്കാവൂ എന്നും പി.ബി വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരേ നടന്ന സമരങ്ങളില്‍ പങ്കെടുത്ത മുസ്ലിം സമുദായത്തില്‍പെട്ടവരെ ദേശീയ സുരക്ഷ നിയമം, യു.എ.പി.എ എന്നിവ ചുമത്തി അറസ്റ്റ് ചെയ്യുകയാണെന്നും പി.ബി ആരോപിച്ചു.
16ന് പ്രതിഷേധം
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ ജനജീവിതം ദുരിതത്തിലാക്കിയെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ. ഇതിെൻറ പ്രത്യാഘാതങ്ങള്‍ സംസ്ഥാനങ്ങളുടെ തലയില്‍ വെച്ചു കെട്ടുകയാണ് കേന്ദ്രം ചെയ്തത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ ജന ജീവിതം ദുരിത പൂര്‍ണമായ സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ 16ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.