ന്യൂഡൽഹി: ഭൂമിശാസ്ത്രം, ഭാഷകള്‍, സാഹിത്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉയർന്ന നിലവാരമുള്ള പുസ്തകങ്ങള്‍ എല്ലാവര്ക്കും ലഭ്യമാക്കുന്നതിനായി കുട്ടികള്‍ക്കും കൗമാരക്കാര്ക്കുംവേണ്ടി നാഷനല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും.
ഈ സൗകര്യം ലഭ്യമാകാത്തവർക്കുവേണ്ടി പഞ്ചായത്ത്, വാര്‍ഡ്തലങ്ങളില്‍ സാധാരണ ലൈബ്രറികള്‍ സ്ഥാപിക്കുന്നതിനും ദേശീയ ഡിജിറ്റല്‍ ലൈബ്രറി ഉറവിടങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.
കോവിഡ് കുട്ടികളിൽ നഷ്ടമായ വായനശീലം കൂട്ടുന്നതിനും വായന സംസ്കാരം കെട്ടിപ്പടുക്കുന്നതിനും നാഷനല്‍ ബുക്ക് ട്രസ്റ്റും ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റും ചേർന്ന് സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ഇംഗ്ലീഷ്-പ്രാദേശിക ഭാഷകളിൽ പുസ്തകം തയാറാക്കും. ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്കൂളുകള്‍ക്കും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. മൂന്നുവര്‍ഷത്തിനിടെ ഇതിനായി 38,800 അധ്യാപകരെ ഏകലവ്യ മോഡൽ സ്കൂളുകളിൽ നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.