ന്യൂഡൽഹി: യു.എസിൽ മൂന്നു വർഷം കൊണ്ട് നടക്കുന്ന പണരഹിത ഇടപാടുകൾ ഇന്ത്യയിൽ ഒരു മാസത്തിൽ നടക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. നൈജീരിയയിലെ ഇന്ത്യൻ സമൂഹവുമായി സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
"ഇന്ത്യക്കാരുടെ ജീവിതം ഏറെ എളുപ്പമാണ്. സാങ്കേതിക വിദ്യകളുടെ വരവുകൊണ്ടാണ് ഇത്. പണപരമായ ഇടപാടുകളിൽ നിന്നും ഇക്കാര്യം മനസിലാകും. വളരെ കുറച്ചുപേർ മാത്രമാണ് ഇപ്പോൾ പണം നൽകി ഇടപാടുകൾ നടത്തുന്നത്. ഇന്ത്യയിൽ നടക്കുന്ന ഒരു മാസത്തെ പണമിടപാടുകൾ യു.എസിൽ മൂന്നു വർഷമെടുത്താണ് നടക്കുന്നത്" -അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ വ്യവസായ മേഖലയുടെ കരുതൽ കാരണം രാജ്യത്തേക്കുള്ള നിക്ഷേപങ്ങൾ കൂടുകയുണ്ടായി. അതിനാൽ തന്നെ ലോകത്തിലെ അതിവേഗ സമ്പതദ് വ്യവസ്ഥയാണ് ഇന്ത്യയിലേത്. ഇന്ത്യയിലെ കോവിഡ് കാലഘട്ടത്തെ അതിജീവന രീതികളെക്കുറിച്ചും അദ്ദേഹം നൈജീരിയയിലെ ഇന്ത്യൻ സമൂഹവുമായി ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.