ബംഗളൂരു: കർണാടകയിൽ കോൺഗ്രസിൽ കൂറുമാറി ബി.ജെ.പി പക്ഷത്തേക്ക് എത്തിയ എം.എൽ.എ എം.ടി.ബി നാഗരാജ് 10 കോടിയുടെ റോൾ സ് റോയ്സ് സ്വന്തമാക്കി. റോൾസ് റോയ്സ് ഫാൻറം മോഡലാണ് നാഗരാജ് വാങ്ങിയത്. ഇന്ത്യയിൽ ലഭ്യമാവുന്ന റേ ാൾസ് റോയ്സിൻെറ ഏറ്റവും വില കൂടിയ മോഡലാണ് ഫാൻറം. ഏകദേശം 11 കോടിയാണ് മോഡലിൻെറ വിപണി വില.
കാറിൽ നിരവധി മ ാറ്റങ്ങൾ വരുത്താനുള്ള സൗകര്യവും റോൾസ് റോയ്സ് നൽകുന്നുണ്ട്. അത്തരം സൗകര്യങ്ങൾ നാഗരാജ് കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിൽ മോഡലിൻെറ വില ഇനിയും ഉയരും. ഫാൻറം സ്വന്തമാക്കിയതോടെ വില കൂടിയ കാറുകളുള്ള രാഷ്ട്രീയക്കാരുടെ പട്ടികയിലേക്കാണ് നാഗരാജും എത്തുന്നത്.
നാഗരാജ് റോൾസ് റോയ്സിനടുത്ത നിൽക്കുന്ന ചിത്രം കോൺഗ്രസ് വക്താവ് നിവേദിത് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. പുതിയ കാറിൽ നാഗരാജ് യെദിയൂരപ്പയെ കാണാനെത്തിയതായും വാർത്തകളുണ്ട്. 6.75 ലിറ്റർ പെട്രോൾ എൻജിനിൻെറ കരുത്തിലാണ് റോൾസ് റോയ്സ് ഫാൻറം വിപണിയിലെത്തുന്നത്. 563 ബി.എച്ച്.പിയാണ് പവർ. 900 എൻ.എമ്മാണ് ടോർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.