ലക്നോ: ദീപാവലി ആഘോഷം അയോധ്യയിൽ ഗംഭീരമാക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ. ദീപാവലിയോടനുബന്ധിച്ച് സരയൂ നദീ തീരത്ത് വൻ ആഘോഷം സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഗവർണർ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മന്ത്രി സഭയിെല എല്ലാ അംഗങ്ങളും ആഘോഷത്തിൽ പങ്കുചേരും.
അയോധ്യ അലങ്കരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപ്രകാരം സെക്രേട്ടറിയറ്റിലെ ഉദ്യോഗസ്ഥൻ വിവിധ വകുപ്പുകളുടെയും പ്രാദേശിക ഭരണകൂടത്തിെൻറയും യോഗം കഴിഞ്ഞ ആഴ്ച വിളിച്ചു േചർത്തിരുന്നു. യോഗത്തിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ തീരുമാനമായിട്ടുണ്ട്. ദീപാവലിക്ക് ഒരു ദിവസം മുമ്പ് ഒക്ടോബർ 18നാണ് അയോധ്യയിൽ പ്രധാന പരിപാടികൾ സംഘടിപ്പിക്കുക. ദീപാവലി ദിനത്തിൽ ഗൊരഖ്നാഥ് ക്ഷേത്രത്തിൽ പൂജക്ക് പെങ്കടുക്കേണ്ടതിനാൽ മുഖ്യമന്ത്രി ഗൊരഖ്പൂരിലായിരിക്കും. അതിനാലാണ് തലേ ദിവസം പ്രധാന പരിപാടികൾ നടത്തുന്നത്.
എന്നാൽ തർക്കത്തിലിരിക്കുന്ന രാമജൻമ ഭൂമിയിൽ നിയമപ്രശ്നങ്ങളുള്ളതിനാൽ അലങ്കാരങ്ങെളാന്നും ഉണ്ടാകില്ല. ആഘോഷങ്ങൾ ഒരുക്കുന്നതിനായി ഇന്ന് ലക്നോവിൽ അവസാനവട്ട യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.