ദീപാവലി: കോയമ്പത്തൂരില്‍ നിന്ന് പ്രത്യേക ബസ് സര്‍വിസുകള്‍ തുടങ്ങി

കോയമ്പത്തൂര്‍: ദീപാവലി പ്രമാണിച്ച് ബുധനാഴ്ച മുതല്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ കോയമ്പത്തൂര്‍ ഡിവിഷനില്‍നിന്ന് പ്രത്യേക ബസ് സര്‍വിസ് ആരംഭിച്ചു. ഒക്ടോബര്‍ 30 വരെയാണ് സര്‍വിസ്. കോയമ്പത്തൂരില്‍നിന്ന് വിവിധയിടങ്ങളിലേക്ക് മൊത്തം 860 സര്‍വിസുകളാണ് നടത്തുക. സേലം, ഈറോഡ്, ഊട്ടി ഭാഗത്തേക്കുള്ള ബസുകള്‍ ഗാന്ധിപുരം സെന്‍ട്രല്‍ ബസ്സ്റ്റാന്‍ഡില്‍നിന്നും മധുര, തിരുച്ചി ഭാഗങ്ങളിലേക്കുള്ള ബസുകള്‍ സിംഗാനല്ലൂര്‍ ബസ്സ്റ്റാന്‍ഡില്‍നിന്നും പുറപ്പെടും.

ചെന്നൈയിലേക്കുള്ള ബസുകള്‍ ഗാന്ധിപുരം തിരുവള്ളുവര്‍ ബസ്സ്റ്റാന്‍ഡില്‍നിന്നാണ് സര്‍വിസ് തുടങ്ങുക. ഉക്കടത്തുനിന്ന് പൊള്ളാച്ചി, പളനി റൂട്ടില്‍ പ്രത്യേക ബസുകള്‍ ഓടും.
ഗാന്ധിപുരം, സിംഗാനല്ലൂര്‍ ബസ്സ്റ്റാന്‍ഡുകളില്‍ പ്രത്യേക കൗണ്ടറുകളും തുറന്നിട്ടുണ്ട്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ജില്ലകള്‍ കോയമ്പത്തൂര്‍ ഡിവിഷന്‍െറ പരിധിയിലാണ് വരിക.

Tags:    
News Summary - diwali special bus service to karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.