ബംഗളൂരു: നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി തയാറാകുമോ എന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ വെല്ലുവിളിച്ചു. പ്രളയത്തിലും കോവിഡിലും പെട്ട് ജനം വലയുേമ്പാൾ അവരെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇൗ സർക്കാർ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണം.
ജനവിധി പ്രകാരം ആരാണ് സർക്കാർ രൂപവത്കരിക്കുകയെന്ന് നമുക്ക് കാണാം. യെദിയൂരപ്പയുടെ സ്ഥാനത്തെക്കുറിച്ച് ഞങ്ങൾക്ക് വേവലാതിയില്ല. എന്നാൽ, സംസ്ഥാനം പ്രതിസന്ധികളിലൂടെ കടന്നുപോവുേമ്പാൾ മുഖ്യമന്ത്രിയെ മാറ്റുന്നതാണ് പ്രശ്നം.
പ്രളയവും കോവിഡും കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാെണന്നും ശിവകുമാർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.