ചെന്നൈ: വിജയ്കാന്തിെൻറ ഡി.എം.ഡി.കെയെ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള ബി.ജെ.പി - അ ണ്ണാ ഡി.എം.കെ കക്ഷികളുടെ നീക്കം പാളി. ബുധനാഴ്ച ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പെങ്കടുക്കുന്ന പ്രചാരണ പൊതുയോഗത്തിൽ മുന്നണിയിലെ മുഴുവൻ ഘടകകക്ഷി നേതാക്കളെയും അണിനിരത്തണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നേരത്തേ നിർദേശം നൽകിയിരുന്നു.
അണ്ണാ ഡി.എം.കെ - ബി.ജെ.പി സഖ്യത്തിൽ പാട്ടാളി മക്കൾ കക്ഷി, പുതിയ നീതികക്ഷി, എൻ.ആർ.കോൺഗ്രസ്, പുതിയ തമിഴകം എന്നീ കക്ഷികൾക്ക് ഇതിനകം സീറ്റുകൾ വിഭജിച്ച് നൽകിയിരുന്നു. സഖ്യ ചർച്ച പൂർത്തിയാക്കി വിജയ്കാന്ത് ഉൾപ്പെടെ ഡി.എം.ഡി.കെ നേതാക്കളെയും തമിഴ്മാനില കോൺഗ്രസ് പ്രസിഡൻറ് ജി.കെ. വാസനെയും വേദിയിലെത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്. പൊതുയോഗവേദിയിൽ മുന്നണി നേതാക്കളുടെ പടങ്ങളോടൊപ്പം വിജയ്കാന്ത്, ജി.കെ. വാസൻ എന്നിവരുടെ ചിത്രം സ്ഥാപിച്ചിരുന്നു. ഡി.എം.ഡി.കെ കൊടിമരങ്ങളും സ്ഥാപിച്ചു.
എന്നാൽ, ഏഴ് ലോക്സഭാ സീറ്റ് അനുവദിക്കണമെന്നായിരുന്നു വിജയ്കാന്തിെൻറ ആവശ്യം. നാല് സീറ്റ് മാത്രമേ നൽകാനാകൂവെന്ന് അണ്ണാ ഡി.എം.കെയും അറിയിച്ചതോടെ ചർച്ച വഴിമുട്ടി. അതോടെ, മോദിയുടെ യോഗത്തിൽ പെങ്കടുക്കാൻ കഴിയില്ലെന്ന് ഡി.എം.ഡി.കെ നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.