ചെന്നൈ: ഡി.എം.കെ സർക്കാർ അധികാരത്തിൽ കയറാനിരിക്കെ നഗരത്തിലെ അമ്മ കാൻറീൻ പാർട്ടി പ്രവർത്തകർ അടിച്ചുതകർത്തു. ചെന്നൈ മുകപ്പേർ ഇൗസ്റ്റ് ജെ.ജെ നഗർ പത്താമത് ബ്ലോക്കിലെ കാൻറീനാണ് ആക്രമണത്തിനിരയായത്. ചൊവ്വാഴ്ച രാവിലെ മധുവായൽ നിയമസഭ മണ്ഡലത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് കടന്നുപോയ ചില ഡി.എം.കെ പ്രവർത്തകരാണ് അമ്മ കാൻറീനിൽ കയറി കണ്ണിൽക്കണ്ടതെല്ലാം തച്ചുതകർത്തത്.
മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. അടുക്കളയിൽ കയറി ഭക്ഷ്യവസ്തുക്കളും പച്ചക്കറിയും പാത്രങ്ങളും മറ്റും പുറത്തേക്കെറിഞ്ഞു. ഇതിെൻറ വിഡിയോ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും ൈവറലായി. തുടർന്ന് അക്രമത്തിന് നേതൃത്വം നൽകിയ നവസുന്ദർ, സുരേന്ദ്രൻ എന്നീ ഡി.എം.കെ പ്രവർത്തകരെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ സ്റ്റാലിൻ ഉത്തരവിട്ടതായി എം. സുബ്രമണ്യൻ എം.എൽ.എ അറിയിച്ചു.
പിന്നീട് ഡി.എം.കെ പ്രവർത്തകർ കാൻറീനിൽ ചെന്ന് ബോർഡുകൾ പഴയ സ്ഥലത്ത് പുനഃസ്ഥാപിക്കുകയും പാത്രങ്ങളും മറ്റും അതതിടങ്ങളിൽ എടുത്തുവെച്ച് ആവശ്യമായ പച്ചക്കറികളും മറ്റും വാങ്ങി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.