ന്യൂഡൽഹി: പ്രത്യേക സാഹചര്യങ്ങളിൽ കുറ്റവാളികൾ, ഇരകൾ, വിചാരണ തടവുകാർ തുടങ്ങിയ വരുടെ കാര്യത്തിൽ ഡി.എൻ.എ സാേങ്കതികവിദ്യ ഉപയോഗിക്കാനുള്ള ബില്ലിന് ലോക്സഭയുടെ അംഗീകാരം. സവിശേഷ ക്രിമിനൽ, സിവിൽ കേസുകളിൽ ഇൗ സേങ്കതികവിദ്യ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാൻ നിയമം അനുമതി നൽകുന്നു. പിതൃത്വ തർക്കം, കുടിയേറ്റം, അവയവദാനം എന്നിവയും ഇതിൽ ഉൾപ്പെടും.
ഇത്തരം കേസുകളിൽ ഒരു ശതമാനത്തിൽ കുറവുമാത്രമേ ഡി.എൻ.എ പരിശോധന നടത്തേണ്ടി വരുകയുള്ളൂവെന്ന് കേന്ദ്ര ശാസ്ത്ര, സാേങ്കതിക മന്ത്രി ഹർഷ് വർധൻ പറഞ്ഞു. നിയമം ദുരുപയോഗം ചെയ്യുമെന്ന അംഗങ്ങളുടെ ആശങ്കയിൽ കാര്യമില്ല. രക്ത സാമ്പിളെടുക്കുന്ന ലബോറട്ടറിയിൽപോലും ദുരുപയോഗത്തിന് സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ഡി.എൻ.എ ഡാറ്റാബാങ്കും മേഖല ഡി.എൻ.എ ഡാറ്റാ ബാങ്കുകളും സ്ഥാപിക്കുമെന്ന് ബില്ലിലുണ്ട്. ക്രിമിനൽ കേസുകളിൽ ഡി.എൻ.എ പരിശോധന നടത്തണമെങ്കിൽ വ്യക്തിയുടെ മുൻകൂർ അനുമതി വേണം.
നിയമം വ്യക്തികളുടെ സ്വകാര്യതയുടെ അവകാശം ഹനിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ദുരുപയോഗം തടയാൻ നിയമനിർമാണം നടത്തണം. ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.