മുംബൈ: എൽഗാർ പരിഷദ് കേസിൽ ജയലിലിടക്കപ്പെട്ട തെലുഗു കവി വരവര റാവുവിെൻറ ജാമ്യാപേക്ഷയിൽ മറുവാദമുന്നയിക്കുമ്പോൾ അദ്ദേഹത്തിെൻറ പ്രായവും ആരോഗ്യനിലയും ഒാർമവേണമെന്ന് ദേശീയ അന്വേഷണ ഏജൻസിയോട് (എൻ.െഎ.എ) ബോംബെ ഹൈകോടതി. ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി വരവരറാവു നൽകിയ ജാമ്യ ഹരജിയും ജയിലിൽ ചികിത്സ നിഷേധിക്കപ്പെട്ടതിന് എതിരെ അദ്ദേഹത്തിെൻറ ഭാര്യ ഹേമലത നൽകിയ ഹരജിയും പരിഗണിക്കെ ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, മനീഷ് പിടാളെ എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആരോഗ്യ സ്ഥിതി മോശമായതോടെ ഹൈകോടതി നിർദേശത്തെ തുടർന്ന് വരവര റാവു സർക്കാർ ചെലവിൽ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയുമായി ബന്ധപ്പെട്ട് ഇടക്കിടെ ആശുപത്രി, കോടതിയിൽ റിപ്പോർട്ട് നൽകണം. കോടതി അനുമതിയില്ലാതെ ഡിസ്ചാർജ് ചെയ്യരുതെന്നാണ് വിധി.
വരവര റാവുവിെൻറ ജാമ്യ ഹരജി വ്യാഴാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. 2018ൽ അറസ്റ്റിലായതിന് ശേഷം ജാമ്യം ലഭിച്ചിട്ടില്ല. 81കാരനായ വരവര റാവുവിെൻറ ആരോഗ്യ സ്ഥിതി ജയിലിൽവെച്ച് മോശമായി. കഴിഞ്ഞ ജൂലൈയിൽ കോവിഡ് ബാധിച്ചിരുന്നു. അന്ന് ജെ.ജെ മെഡിക്കൽ കോളജ് ഇടനാഴിയിലെ കട്ടിലിൽ പരിചരിക്കാനാളില്ലാതെ കിടന്ന വരവര റാവുവിനെ തങ്ങളെ തിരിച്ചറിയാൻ കഴിയാത്ത വിധം ഒാർമ നഷ്ടപ്പെട്ട നിലയിൽ കണ്ടതോടെയാണ് ഭാര്യ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.