റോഹ്തക്: രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 10 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ തീരുമാനം. അഞ്ചു മാസം പൂർത്തിയായ ഗർഭം അലസിപ്പിക്കാൻ ഡോക്ടർമാരുടെ പാനലാണ് തീരുമാനിച്ചത്. കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് നടപടിയെന്ന്ഡോക്ടർമാർ പറഞ്ഞു. അമ്മയുടെ ജീവന് ഭീഷണിയുണ്ടെങ്കിൽ മാത്രമേ 20 ആഴ്ച പൂർത്തിയായ ഗർഭം അലസിപ്പിക്കാൻ അനുവദിക്കൂ. അതിന് കോടതിയുടെ അനുവാദവും ആവശ്യമാണ്.
കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ച് ഗർഭംഅലസിപ്പിക്കാൻ അനുമതി തേടിയിരുന്നു. ഒരുകുഞ്ഞിനെ കൂടി പരിചരിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് കാണിച്ചാണ് അമ്മ കോടതിയെ സമീപിച്ചിരുന്നത്. 10 വയസുകാരി കൂടാതെ ഇവർക്ക് നാലുമക്കൾ കൂടി ഉണ്ട്. തീരുമാനം ഡോക്ടർമാരുടെ അഭിപ്രായത്തിനു വിടുകയായിരുന്നു കോടതി.
കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന് ശാരീരിക തളർച്ച അനുഭവപ്പെട്ടതിെന തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അഞ്ചുമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിലയായ മാതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ തളർന്ന് കിടക്കുന്ന മകളെ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാനച്ഛനും ബന്ധുവും ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് കുട്ടി അമ്മയോട് പറഞ്ഞു. കുട്ടിയുടെ മൊഴി പ്രകാരമാണ് രണ്ടാനച്ഛെന പൊലീസ് പിടിച്ചത്.
ലൈംഗീക പീഡനക്കേസിലെ ഇരകൾ 20 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരന്തരമായി കോടതിയെ സമീപിക്കുന്നതിനാൽ 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കുന്നത് അനുവദനീയമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പലരും ഗർഭിണിയാണെന്ന് പുറത്തറിയുന്നത് അഞ്ച് മാസമാകുേമ്പാഴാണ്. അതിനാൽ ആറു മാസം വരെയുീള്ള ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്നതാണ് സാമൂഹിക പ്രവർത്തകൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.