യു.പിയിൽ പ്രസവ ശസ്​ത്രക്രിയക്കിടെ ഡോക്​ടർ തുണി ഉള്ളിൽ മറന്നുവെച്ചു; യുവതി വെന്‍റിലേറ്ററിൽ

ലഖ്​നോ: ഉത്തർ ​പ്രദേശിൽ പ്രസവ ശസ്​ത്രക്രിയക്കിടെ ഡോക്​ടർ ഉള്ളിൽ തുണി മറന്നുവെച്ചതിനെ തുടർന്ന്​ യുവതിയുടെ നില അതിഗുരുതരം. ഷാജഹാൻപൂരിലെ കിങ്​ ജോർജ്​ ആശുപത്രിയിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന ശസ്​ത്രക്രിയക്കിടെയാണ്​​ ഡോക്​ടർ അക്ഷന്തവ്യമായ അശ്രദ്ധ കാണിച്ചത്​. നില വഷളായതിനെ തുടർന്ന്​ ആശുപത്രിയിലേക്കു മാറ്റിയ യുവതിയെ വെന്‍റിലേറ്ററിലേക്ക്​ മാറ്റി.

കഴിഞ്ഞ ജനുവരി ആറിനാണ് തിൽഹാർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലുള്ള നീലം ​എന്നു പേരുള്ള യുവതിയെ ​ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ശസ്​ത്രക്രിയക്കിടെ സ്​ത്രീയുടെ വയറ്റിൽ തുണി മറന്നുവെക്കുകയായിരുന്നു. മകൾക്ക്​ ജന്മം നൽകിയ ശേഷം വീട്ടിലെത്തിയ ശേഷം കലശലായ വയറുവേദന അലട്ടാൻ തുടങ്ങിയതോടെയാണ്​ വീണ്ടും ആശുപത്രിയിലെത്തിയത്​. ആദ്യം സ്വകാര്യ ഡോക്​ടർമാരെ കാണിച്ചെങ്കിലും വേദന മാറാത്തതിനെ തുടർന്ന്​ ഷാജഹാൻപൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ സി.ടി സ്​കാനിലാണ്​ തുണി കണ്ടെത്തിയത്​. അതുപിന്നീട്​ ശസ്​ത്രക്രിയ നടത്തി പുറത്തെടുത്തു. എന്നാൽ, സ്​ഥിതി ഗുരുതരമായി തുടർന്നതിനെ തുടർന്ന്​ ലഖ്​നോ ആശുപത്രിയ​ിലെത്തിച്ചെങ്കിലും മാറ്റമില്ല. ഇവർ വെന്‍റിലേറ്ററിൽ തുടരുകയാണെന്ന്​ സ്​ത്രീയുടെ പിതാവ്​ പറഞ്ഞു.

സംഭവം അന്വേഷിക്കാൻ പൊലീസ്​ മൂന്നംഗ സംഘത്തിന്​ ചുമതല നൽകിയിട്ടുണ്ട്​. 

Tags:    
News Summary - Doctors leave cloth in woman's stomach during C-section, condition critical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.