ഡോക്യുമെൻററി ഡയറക്​ടർ ദിവ്യ ഭാരതി  അറസ്​റ്റിൽ 

ചെന്നൈ: ഡോക്യുമ​െൻററി സംവിധായികയും സാമൂഹികപ്രവർത്തകയുമായ ദിവ്യ ഭാരതിയെ  തമിഴ്​നാട്​ പൊലീസ്​ അറസ്​റ്റു ചെയ്​തു. 2009 ൽ മധുരയിൽ രജിസ്​റ്റർ ചെയ്​ത കേസിലാണ്​ അറസ്​റ്റ്​​. അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം സംഘടിപ്പിച്ചുവെന്നതാണ്​ കേസ്​. 

അണ്ണാ സർവകലാശാലയിൽ നിയബിരുദ വിദ്യാർഥിയായിരുന്ന ദിവ്യ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ​ആൾ ഇന്ത്യ സ്​റ്റുഡൻസ്​ അസോസിയേഷനിൽ (​െഎസ)പ്രവർത്തിച്ചിരുന്നു. മധുരയിൽ ​െഎസയുടെ ജില്ലാ സെക്രട്ടറിയായിരുന്ന ദിവ്യ മടകുളത്തെ ദലിത്​ ഹോസ്​റ്റലുകളുടെ ശോചനീയാവസ്ഥക്കെതിരെ വിദ്യാർഥി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.  ഹോസ്​റ്റലിൽ വിദ്യാർഥി പാമ്പു കടിയേറ്റ്​ മരിച്ചതിനെ തുടർന്നാണ്​ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭം സംഘടിപ്പിച്ചത്​.
മരിച്ച വിദ്യാർഥി യുടെ കുടുംബത്തിന്​ ധനസഹായം നൽകുക, ദലിത്​ വിദ്യാർഥികളുടെ സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യവുമായി ദിവ്യയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന്​ വിദ്യാർഥികൾ ജനറൽ ആശുപത്രിക്ക്​ മുന്നിൽ മൃതദേഹവുമായി ധർണ നടത്തുകയും ചെയ്​തു. 

 കക്കൂസ്​ മാലിന്യം വൃത്തിയാക്കുന്ന തോട്ടിപ്പണിക്കാരെ കുറിച്ച്​ ദിവ്യ സംവിധാനം ചെയ്​ത ‘കക്കൂസ്​’ എന്ന ഡോക്യുമ​െൻററി രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. 
അണ്ണാ സർവകലാശാലയിലെ ദിണ്ഡിഗൽ കാമ്പസിൽ കക്കൂസ്​ മാലിന്യം വൃത്തിയാക്കുന്ന 15 ഒാളം തൊഴിലാളികളെ കുറിച്ചുള്ള വിഡിയോ ദിവ്യ പുറത്തുവിട്ടിരുന്നു.  കാമ്പസിൽ കരാർ അടിസ്ഥാനത്തിൽ കക്കൂസ്​ മാലിന്യങ്ങൾ വൃത്തിയാക്കുന്നവർക്ക്​ പ്രതിമാസം 5000 രൂപയാണ്​ ശമ്പളമായി  നൽകിയിരുന്നത്​. ഇൗ തൊഴിലാളികളെ സർവകലാശാല ഡീൻ ചിത്ര ശെൽവി ത​​െൻറ വസതിയിലെ കക്കൂസ്​ കഴുകുന്നതിന്​ ഉൾപ്പെടെയുള്ള ജോലികൾക്ക്​ നിർബന്ധിച്ചിരുന്നതായും അവരുടെ ഭർത്താവ്​ സ്​ത്രീ തൊഴിലാളികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും വിഡിയോയിലുണ്ട്​. ഇതി​​െൻറ  പ്രതികാര നടപടിയാണ്​ 2009 ലെ കേസിൽ ഇപ്പോഴുള്ള അറസ്​റ്റെന്നാണ്​ സൂചന.

Tags:    
News Summary - Documentary filmmaker Divya Bharathi was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.