ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം മേയ് 17 വരെ നീട്ടാന്‍ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര ചരക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാവില്ല. വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച വിവരം പിന്നീട് അറിയിക്കുമെന്നും ഡി.ജി.സി.എ പ്രസ്താവനയിലൂടെ അറിയിച്ചു.
ചരക്ക് വിമാനങ്ങൾക്ക് പുറമേ ഡി.ജി.സി.എ അനുമതി നൽകിയ പ്രത്യേക വിമാനങ്ങൾക്കും സർവീസ് നടത്താം. ഇന്ത്യയിൽ കുടുങ്ങിയ വിദേശ പൗരൻമാരെ തിരിച്ചെത്തിക്കാൻ പല രാജ്യങ്ങളും വിമാനങ്ങൾ അയക്കുന്നുണ്ട്.
കോവിഡ് 19 പ്രതിരോധത്തിൻെറ ഭാഗമായി ലോക്ഡൗണ്‍ മേയ് 17 വരെ നീട്ടിയതോടെയാണ് വിമാന സര്‍വീസുകള്‍ നീട്ടിവെക്കുന്നതായി പ്രഖ്യാപനം ഉണ്ടായത്. മേയ് രണ്ടാംവാരം മുതൽ വിമാന സർവീസുകൾ നടത്തുമെന്നാണ് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നത്. ലോക്ക്ഡൗണ്‍ കാലവധി പൂര്‍ത്തിയാക്കിയ ശേഷം മേയ് നാലു മുതല്‍ എയര്‍ ഇന്ത്യ അടക്കമുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.