വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രചാരണത്തിൽ സജീവമായി പ്രഥമ വനിത മെലാനിയ ട്രംപും. പോരാളിയാണ് ഡോണൾഡ് ട്രംപെന്ന് അവർ പറഞ്ഞു. കോവിഡ് ബാധിച്ചവർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും മെലാനിയ വ്യക്തമാക്കി.
ഡോണൾഡ് ഒരു പോരാളിയാണ്. അദ്ദേഹം ഈ രാജ്യത്തെ സ്നേഹിക്കുന്നു. ഡോണൾഡ് ട്രംപിെൻറ ഓരോ ദിവസവും പോരാട്ടത്തിേൻറതാണ്. കോവിഡ് ബാധിച്ച സമയത്ത് കുടുംബത്തിന് നൽകിയ പിന്തുണക്ക് നന്ദിയറിയിക്കുകയാണെന്നും മെലാനിയ പറഞ്ഞു. പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
കോവിഡ് ബാധിച്ച് മരിച്ച എല്ലാവരുടേയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. എെൻറ കുടുംബത്തിെൻറ ബുദ്ധിമുട്ട് സമയത്ത് പ്രാർഥനകളുമായി എത്തിയ എല്ലാവരോടും നന്ദി പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ എല്ലാ ദിവസവും പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രസിഡൻറ് അമേരിക്കയിൽ വരുന്നത് ഇതാദ്യമായാണെന്നും മെലാനിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.