ആഗ്ര: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും താജ്മഹൽ സന്ദർശിച്ചു. ഇരുവരും ചേർന്ന് താജ് മഹൽ ചുറ്റികണ്ടു.
താജ്മഹലിൻെറ സൗന്ദര്യം വിസ്മയിപ്പിച്ചു. ഇന്ത്യൻ സംസ്കാരത്തിൻെറ വൈവിധ്യത്തിെൻറയും ഐശ് വര്യത്തിൻെറയും തെളിവായി അതെന്നും ഉയർന്നുനിൽക്കും- ട്രംപ് താജ്മഹലിെല സന്ദർശക പുസ്തകത്തിൽ കുറിച്ചു.
ട്രംപിൻെറ മകൾ ഇവാങ്ക, മരുമകനും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ജാരദ് കുഷ്നർ എന്നിവരും ഉന്നതതല സംഘവും ട്രംപിനൊപ്പമുണ്ടായിരുന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ എന്നിവർ ചേർന്നാണ് ട്രംപിനെ സ്വീകരിച്ചത്. താജ്മഹലിൻെറ ചരിത്രം ട്രംപ് ചോദിച്ചറിഞ്ഞു.
തിങ്കളാഴ്ച 11.40ഓടെ അഹ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.