കഴുതകൾ ക്ഷീണമില്ലാതെ ജോലി ചെയ്യും; അഖിലേഷ്​ യാദവി​ന്​ മറുപടിയുമായി മോദി

ലഖ്​നോ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി അഖിലേഷ്​ യാദവി​​െൻറ കഴുത പരമാർശത്തിന്​ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൗ രാജ്യത്തിലെ ജനങ്ങളാണ്​ എ​​െൻറ ഉടമകൾ. കഴുതകളിൽ നിന്ന്​ താൻ പ്രചോദനം ഉൾകൊള്ളുന്നു. കാരണം അത്​ ഉടമക്കായി രാപകലില്ലാതെ ജോലിയെടുക്കുമെന്ന്​ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ്​ റാലിയിൽ ​േമാദി പറഞ്ഞു. നേരത്തെ മോദിക്കായി പ്രചാരണത്തിനൊരുങ്ങിയ അമിതാഭ്​ ബച്ചനോട്​ കഴുതകൾക്കായി പ്രചാരണം നടത്തരുതെന്ന്​ അഖിലേഷ്​ ആവശ്യപ്പെട്ടിരുന്നു. 

അഖിലേഷ്​ യാദവി​​െൻറ പാർട്ടിയിലെ സ്ഥാനാർഥികളെല്ലാം ഗുരുതരമായ കുറ്റകൃത്യങ്ങൾ പെ​ട്ടവരാണ്​. ഇവർക്കായാണ്​ അഖിലേഷ്​ വോട്ട്​ ചോദിക്കുന്നത്​. യു.പിക്ക്​ ഇത്തരക്കാരെ ആവശ്യമില്ലെന്നും മോദി പറഞ്ഞു. ഏഴ്​ ഘട്ടമായി നടക്കുന്ന ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ അഖിലേഷ്​ യാദവി​​െൻറ കഴുത പരാമർശം വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. അഖിലേഷി​​െൻറ പ്രസ്​താവനക്കെതിരെ വലിയ പ്രചാരണങ്ങളാണ്​ ബി.ജെ.പി നടത്തിയത്​. ഗുജറാത്തിനെ അപമാനിക്കാനുള്ള ശ്രമമാണ്​  അഖിലേഷ്​ നടത്തിയതെന്ന്​ ബി.ജെ.പി ഗുജറാത്ത്​ ഘടകവും ആരോപിച്ചിരുന്നു.

ഉത്തർപ്രദേശ് ഉൾപ്പടെ അഞ്ച്​ സംസ്ഥാനങ്ങളിൽ നടക്കുന്ന​ തെരഞ്ഞെടുപ്പ്​ ബി.ജെ.പിയെ സംബന്ധിച്ചടുത്തോളം നിർണായകമാണ്​. നോട്ട്​ പിൻവലിക്കൽ പോലുള്ള തീരുമാനങ്ങൾ നടപ്പിലാക്കിയ ശേഷം കേന്ദ്രസർക്കാർ നേരിടുന്ന പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്​ ഇത്​. 2019ൽ വീണ്ടും അധികാരത്തിലെത്താൻ ശ്രമിക്കുന്ന മോദിക്ക്​ യു.പിയിലെ വിജയം നിർണായകമാണ്​. ജി.എസ്​.ടി ഉൾപ്പടെയുള്ള ബില്ലുകൾ പാസാക്കാനും യു.പിയിലെ വിജയത്തിലൂടെ ലഭിക്കുന്ന രാജ്യസഭ അംഗങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്​ ബി.ജെ.പിയും മോദിയും.

Tags:    
News Summary - Donkeys Work Tirelessly: PM Narendra Modi's Response To Akhilesh Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.