കമ്യൂണിസ്റ്റുകാരുടെ കെണിയിൽ വീഴരുത്​, നിങ്ങളെ അവരുടെ കേഡറുകളാക്കി മാറ്റും;​ കർഷകരോട്​ ബിപ്ലബ്​​ കുമാർ ദേബ്​

അഗർത്തല: കണ്യൂണിസ്റ്റ്​കാരുടെ കെണിയിൽ വീഴരുതെന്ന്​ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരോട്​ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. കമ്മ്യൂണിസ്റ്റുകള്‍ കര്‍ഷകരെ അവരുടെ കേഡറുകളാക്കി മാറ്റുമെന്നും പ്രതിഷേധിക്കുന്ന കർഷകർക്കിടയിൽ മാവേയിസ്റ്റുകളുണ്ടെന്നും ബിപ്ലവ്​ പറഞ്ഞതായി എ.എൻ.​െഎ ന്യൂസ്​ ഏജൻസിയാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​.

കമ്മ്യൂണിസ്റ്റുകളുടെ കെണിയില്‍ വീണു പോകരുതെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരോട് ഞാന്‍ അപേക്ഷിക്കുകയാണ്. നിങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ മാവോയിസ്റ്റുകളുണ്ട്. മാത്രമല്ല, അവര്‍ എ​െൻറ സംസ്ഥാനത്ത് നടത്തിയത് പോലെ കര്‍ഷകരെ പാര്‍ട്ടി കേഡര്‍മാരാക്കി മാറ്റും,' ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.

2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിപുരയിലെ കർഷകരെ മോചിപ്പിച്ചു. ഇന്ന് ഇവിടത്തെ കർഷകർ വരുമാനം ഇരട്ടിയാക്കാനും സ്വയം ആശ്രിതരായി മാറാനും ശ്രമിക്കുകയാണ്. കമ്യൂണിസ്റ്റുകളുടെ യഥാർത്ഥ മുഖം അറിയാൻ ത്രിപുര സന്ദർശിച്ച് ഞങ്ങളുടെ കർഷകരോട് സംസാരിക്കണമെന്ന് ദില്ലിയിലെ പ്രതിഷേധക്കാരോട് ഞാൻ അഭ്യർത്ഥിക്കുന്നു: ബിപ്ലാബ് കുമാർ ദേബ് കൂട്ടിച്ചേർത്തു.

Tags:    
News Summary - dont fall into communists trap says Tripuras CM Biplab Deb to farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.