ന്യൂഡൽഹി: ഭാര്യക്കും മരുമകൾക്കും(മകെൻറ ഭാര്യ) നൽകുന്ന ഇഷ്ടദാനങ്ങൾക്ക് വരുമാന നികുതി വാങ്ങരുതെന്ന് കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി മേനക ഗാന്ധി. അതിനായി നികുതി നിയമത്തിൽ േഭദഗതി കൊണ്ടുവരണമെന്നും മേനക ഗാന്ധി ധനകാര്യമന്ത്രി പീയുഷ് ഗോയലിനോട് അഭ്യർത്ഥിച്ചു.
ഭർത്താവ് ഏതെങ്കിലും സ്വത്ത് ഭാര്യക്ക് നൽകുകയാണെങ്കിലോ, ആ സ്വത്തിൽ നിന്ന് ഭാര്യക്ക് വരുമാനം ലഭിക്കുകയോ ചെയ്യുകയാണെങ്കിൽ ആ വരുമാനം ഭർത്താവിെൻറ നികുതി നൽകേണ്ടുന്ന വരുമാനത്തിലേക്കാണ് കൂട്ടിച്ചേർക്കപ്പെടുക. ഭാര്യക്കും മരുമകൾക്കും നികുതി നൽകുന്ന തരത്തിൽ സ്വതന്ത്ര വരുമാനം ഉണ്ടാവില്ലെന്ന സങ്കൽപത്തിെൻറ അടിസ്ഥാനത്തിൽ 1960കളിലാണ് ഇൗ നിയമം വന്നത്. എന്നാൽ പിൽക്കാലത്ത് സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരായതോടെ ഇൗ നിയമം ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും മേനക അഭിപ്രായപ്പെട്ടു.
ഇപ്പോൾ കുടുംബത്തിലെ സ്ത്രീകൾക്ക് നൽകുന്ന സ്വത്തിൽ നിന്നുള്ള വരുമാനം ആത്യന്തികമായി തങ്ങൾക്ക് ബാധ്യതയാകുമെന്ന ഭയത്താൽ ഭർത്താവും ഭർത്താവിെൻറ പിതാവും കുടുംബത്തിലെ സ്ത്രീകൾക്ക് സ്വത്ത് നൽകുന്നതിൽ ആശങ്കപ്പെടുകയാണെന്നും മേനകഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.