ബാരമുല്ല: കശ്മീർ താഴ്വരയെ യുദ്ധക്കളമാക്കരുതെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാകിസ്താനോടുമാണ് മുഫ്തിയുെട അഭ്യർഥന. പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഒൗട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അവർ.
ഇന്ത്യയാകെ പുതിയ ഉയരങ്ങൾ കീഴടക്കുേമ്പാൾ കശ്മീർ എതിർ ദിശയിലാണ് സഞ്ചരിക്കുന്നത്. നമ്മുടെ അതിർത്തിയിൽ ധാരാളം രക്തം ചിന്തുന്നുണ്ട്. കശ്മീരിനെ യുദ്ധക്കളമാക്കരുതെന്ന് പാകിസ്താനോടും നരേന്ദ്രമോദിയോടും ആവശ്യപ്പെടുകയാണ്. ഇരു രാജ്യങ്ങളും സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കണമെന്നും മുഫ്തി ആവശ്യെപ്പട്ടു.
ജമ്മു കശ്മീർ െപാലീസിെൻ ജോലി ഏറ്റവും കാഠിന്യമേറിയതാണ്. അവരുടെ മുന്നിൽ വലിയ വെല്ലുവിളികളണുള്ളത്. ക്രമസമാധാന പ്ര്നങ്ങൾ കൈകാര്യം ചെയ്യുേമ്പാൾ സ്വന്തം നാട്ടുകാരെ തന്നെയാണ് അഭിമുഖീകരിക്കേണ്ടത്. അപ്പോഴും തികച്ചും ശാന്തരായി തുടരാനും സാധിക്കണമെന്നും മുഫ്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.