ജി.എസ്.ടി അറസ്റ്റുകൾക്ക് കർശന നിയന്ത്രണങ്ങളുമായി പുതിയ മാർഗനിർദേശം

ജി.എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റുകൾക്ക് കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ മാർഗനിർദേശം. കോർ പറേറ്റ് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ആരോപണങ്ങളു​ടെ പേരിൽ മാത്രം വിളിച്ചുവരുത്തരുത്. ജി.എസ്.ടി കസ്റ്റംസ് അധികൃതർക്കാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയത്.

അറസ്റ്റ് ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ കുടുംബത്തെയും കമ്പനി മാനേജ്മെന്റിനെയും 24 മണിക്കൂറിനകം അറിയിക്കണം. അറസ്റ്റിന്റെ കാരണങ്ങൾ ഉടനെ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും നിർദേശങ്ങളിലുണ്ട്.

ജി.എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റ് കൂടുന്നതായി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. 

Tags:    
News Summary - Don’t misuse GST law to make arrests, says Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.