'അഴിമതിയെ പിന്തുണക്കില്ല'; മന്ത്രിയുടെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി മമത

കൊൽക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ പശ്ചിമബംഗാൾ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി. അഴിമതിയെ ഒരുതരത്തിലും പിന്തുണക്കില്ലെന്ന് മമത വ്യക്തമാക്കി.

അതേസമയം, അറസ്റ്റിലായ മന്ത്രി പാർഥ ചാറ്റർജിയെ ചികിൽസക്കായി ഭുവനേശ്വർ എയിംസിലേക്ക് മാറ്റി. കൊൽക്കത്ത ഹൈകോടതി നിർദേശപ്രകാരമാണ് സർക്കാർ ആശുപത്രിയിൽ നിന്ന് എയിംസിലേക്ക് മാറ്റിയത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹർജിയിലാണ് നടപടി.

സ്കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി കേ​സി​ലാണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി ജ​ന​റ​ലും പ​ശ്ചി​മ ബാം​ഗാ​ൾ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യ പാ​ർ​ഥ ചാ​റ്റ​ർ​ജി​യെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം (ഇ.​ഡി)​ അ​റ​സ്റ്റ് ചെ​യ്തത്. 2014-21 കാ​ല​യ​ള​വി​ൽ ചാ​റ്റ​ർ​ജി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ് അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഇ.​ഡി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​റ്റ​ർ​ജി​യു​ടെ കൂ​ട്ടാ​ളിയും മോഡൽ അ​ർ​പ്പി​ത മു​ഖ​ർ​ജി​യു​ടെ വ​സ​തി​യി​ൽ നി​ന്ന് 21 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Don't Support Corruption Mamata Banerjee After Bengal Minister's Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.