ന്യൂഡൽഹി: കോടതിയെ നിസ്സാരവത്കരിക്കരുതെന്ന് ഡൽഹി സർക്കാറിനോട് സുപ്രീംകോടതി. ജലക്ഷാമവുമായി ബന്ധപ്പെട്ട ഹരജിയിൽ കോടതി ചൂണ്ടിക്കാട്ടിയ പിഴവുകൾ പരിഹരിക്കാൻ വൈകിയതോടെയാണ് രൂക്ഷവിമർശനം. ഡൽഹിക്ക് അർഹമായ വെള്ളം വിട്ടുനൽകാൻ ഹരിയാനക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മേയ് 30നാണ് സർക്കാർ കോടതിയെ സമീപിച്ചത്.
ഹരജി സമർപ്പിച്ചതിലെ പിഴവുകൾ രജിസ്ട്രിക്ക് അനുബന്ധ നടപടികൾ സ്വീകരിക്കുന്നതിന് തടസ്സമാവുകയാണെന്ന് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് പ്രസന്ന ബി. വാരാലേ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പറഞ്ഞു. കഴിഞ്ഞ തവണയും കേസ് പരിഗണിച്ചപ്പോൾ വിഷയം ചൂണ്ടിക്കാണിച്ചതാണ്. കുറേ രേഖകൾ കോടതിയിൽ നേരിട്ട് നൽകി, ജലക്ഷാമമുണ്ടെന്നും പരിഹരിക്കണമെന്നും ആവശ്യപ്പെടുന്നത് ശരിയല്ല. നിയമപരമായി രേഖകൾ സമർപ്പിക്കേണ്ടിടത്ത് അത് ചെയ്യുകയും പിഴവുകൾ തിരുത്തുകയും വേണം. കേസ് ജൂൺ 12ന് പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.