മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി ശിവസേന തലവൻ ഉദ്ധവ് താക്കറെ. തങ്ങളെ ദേശീയത പഠിപ്പിക്കരുതെന്ന് താക്കറെ ബി.ജെ.പിയോട് പറഞ്ഞു.
തങ്ങളെ ദേശീയത പഠിപ്പിക്കരുത്. തങ്ങൾക്ക് ദേശീയത പഠിക്കാനുള്ള സമയമായിട്ടില്ലെന്നും ശിവസേനയുടെ ദസ്റ റാലിയിൽ താക്കറെ പറഞ്ഞു. നോട്ട് പിൻവലിച്ചതിനെ അനുകൂലിക്കുന്നവരെ രാജ്യസ്നേഹികളും എതിർക്കുന്നവരെ രാജ്യദ്രോഹികളുമാക്കി മാറ്റുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് താക്കറെ കുറ്റപ്പെടുത്തി.
ജമ്മുകശ്മീരിൽ പി.ഡി.പിയുമായി ബി.ജെ.പിക്ക് എന്ത് സൈദ്ധാന്തിക ബന്ധമാണ് ഉള്ളത്. ജമ്മുവിന് പ്രത്യേകാധികാരം നൽകുന്ന നിയമം എന്ത് കൊണ്ട് റദ്ദ് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുത്വവാദം നിഷിദ്ധമായിരുന്ന കാലത്ത് തങ്ങൾ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി. ഇനി തങ്ങളെ അവർക്ക് ആവശ്യമില്ലെന്ന് തോന്നുകയാണെങ്കിൽ നമുക്ക് പിന്നീട് കാണാമെന്നും താക്കറെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.