ന്യൂഡൽഹി: ബി.ജെ.പി എം.പി കമലേഷ് പാസ്വാനാണ് തന്റെ സഹോദരനെ വെടിവെക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് ഡോ കഫീല്‍ ഖാന്‍. തന്‍റെ അമ്മാവന്‍റെ സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കാന്‍ ബി.ജെ.പി എം.പി നടത്തിയ കടന്നുകയറ്റത്തിനെതിരെ പരാതി നല്‍കിയതിന്‍റെ പ്രതികാരമാണ് വെടിവെപ്പെന്നും കഫീല്‍ ഖാന്‍ ആരോപിച്ചു.
കമലേഷ് പാസ്വാനും ബല്‍ദേവ് പ്ലാസ ഉടമ സതിഷ് നന്‍ഗലിയയുമാണ് അക്രമികളെ വാടകക്കെടുത്തതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. ഇരുവര്‍ക്കുമെതിരായ കയ്യേറ്റ പരാതിയില്‍ ഫെബ്രുവരിയില്‍ എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹൈകോടതിയില്‍ പോയാണ് ഇരുവരും അറസ്റ്റ് ഒഴിവാക്കിയതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
സഹോദരനെ ആക്രമിച്ചവരെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്നാണ് ഉറപ്പ് ലഭിച്ചത്. ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. കേസ് സിബിഐയോ ഹൈക്കോടതി ജഡ്ജിയോ അന്വേഷിക്കണമെന്നും കഫീല്‍ ഖാന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.